Jitha Jayakumar :: പുനര്‍ജനിക്കുമോ വീണ്ടും...

Views:
 
Jitha Jayakumar


ഞാൻ പണ്ടൊരു പുഴയായിരുന്നു
വർണ്ണങ്ങൾചാലിച്ച
വസന്തങ്ങൾ വിരിയിച്ച
വനകല്ലോലിനി.
ആരണ്യാന്തര ഗർത്തത്തിൽ നിന്നെന്നോ പിറവിയെടുത്തു.
പിന്നെ പല കൈവഴികളായൊഴുകി 
മാമലകളിൽ,   
താഴ് വരകളിൽ,
ഗ്രാമനന്മകളുടെ നാട്ടിടവഴികളിൽ 
ആർത്തുല്ലസിച്ചാഴി തന്നഗാധതയിൽ.
  
മാമുനിശ്രേഷ്ഠരെന്‍റെ തെളിനീർ കോരിക്കുടിച്ചു ദാഹമകറ്റി.
പൊന്മാനുകളെന്‍റെ മീൻകുഞ്ഞുങ്ങളെ
ഭക്ഷിച്ചു പശിയകറ്റി.
കലപിലകൂട്ടും കിടാങ്ങളെൻ മാറത്തു
നീന്തിതുടിച്ചു.
ഞാറ്റുവേലപ്പാട്ടുകൾ കേട്ടു ഞാൻ
തുള്ളിക്കളിച്ചു .
നാടിന്‍റെ  
സംസ്ക്കാരപ്പെരുമകൾ
കണ്ടു  ഞാനഹങ്കരിച്ചു  .

ഇന്നു ഞാനൊരു നിശ്ചലചിത്രമായ്‌
പെരുവഴിനോക്കി പകച്ചു നിൽപ്പൂ.
നിലതെറ്റി, നീർവറ്റി, നിലവിളിക്കാൻ പോലുമാകാതെ.
നിറമൗനം തീർത്ത തടവറയിൽ.

പുനര്‍ജനിക്കുമോ വീണ്ടും
പഴയൊരാ പുഴയായ്‌.
വിരുന്നിനെത്തുമോ
വസന്തങ്ങൾ  
നിര നിരയായ്‌..
--- ജിത  ജയകുമാർ,
പാലോട്.



No comments: