Neenupankaj :: പരിധിയില്ലാത്ത റീചാർജ്

Views:
 
പരിധിയില്ലാത്ത റീചാർജ്
നീനു പങ്കജ്

"നിശബ്ദമായ് ഇന്നെന്‍റെ വീടുറങ്ങുന്നു 
ആരവമില്ല കളികൊഞ്ചലില്ല 
വിഷുക്കണി കാണുവാൻ മക്കളില്ല 
ഓണപ്പൂ നുള്ളുവൻ ചെറുമക്കളില്ല 
വെറുതെയിരുന്നു മടുത്തു പോയി 
പറ്റുന്നപണിയെല്ലാം ചെയ്തു നോക്കി 
എന്നിട്ടും ഒഴിയാതെ ഏകാന്തത 
കൂടപ്പിറപ്പായി കൂടെ വന്നു" 

ഇത്രയും എഴുതികൊണ്ട് അയാൾ book എടുത്ത് വെച്ചു.. പതിയെ ഉമ്മറത്തേക്ക് നടന്നു . ചുറ്റിലും നോക്കി എല്ലാവരും കിടന്നു ... വാതിലുകൾ അടച്ച് അയാൾ അകത്തു കയറി.. മുറിയിൽ നിന്നും നിലയ്ക്കാതെയുള്ള ഫോൺ ശബ്‌ദം അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്.. അടുത്ത് എത്തിയപ്പോഴേക്കും അത് നിലച്ചു... ഫോൺ എടുത്ത് പതിയെ നെറ്റ് ഓൺ ചെയ്തു ഒരിടവേള പോലും ഇല്ലാതെ കുറെ സന്ദേശങ്ങൾ അയാൾ പതിയെ വാട്സാപ്പ് ഓൺ ചെയ്തു...

"ഗുഡ് നൈറ്റ്‌ അപ്പ ❤"  

നാലുപേരും പതിവ് തെറ്റാതെ മെസ്സേജ് അയച്ചിട്ടുണ്ട്.. ഇളയവൻ മാത്രം ഒരു വോയിസ്‌ മെസ്സേജ് വിട്ടിരിക്കുന്നു അയാൾ അത് ഓപ്പൺ ചെയ്തു 

"എന്താ അപ്പാ കിടന്നില്ലേ റൂമിൽ വെട്ടം കാണുന്നു" 

കുറെ നാളുകൾക്കു ശേഷമാണു അവന്‍റെ ശബ്‌ദം കേട്ടത് അയാൾക്ക് വളരെ സന്തോഷം തോന്നി.. എല്ലാവർക്കും റിപ്ലൈ കൊടുത്ത് അയാൾ ഉറങ്ങാൻ കിടന്നു... അപ്പോഴും ഇളയവന്‍റെ വോയിസ്‌ ഇടയ്ക്കിടെ കേട്ടുകൊണ്ടേയിരുന്നു 

ഒരു മതിൽകെട്ടിനപ്പുറത്തു എല്ലാവരും ഉണ്ട്. എങ്കിലും ഒരു കാഴ്ചയ്ക്ക് പോലും എല്ലാരും ദൂരെയാണ്.. എത്ര ശ്രമിച്ചിട്ടും അന്ന് അയാൾക് ഉറങ്ങാൻ കഴിഞ്ഞില്ല.  

പിന്നെ കുറച്ചു നേരം ഫോൺ നോക്കി ചുമ്മാ കിടന്നു ആ നോട്ടം വെറുതെ ആയില്ല .. ഒരു കണക്ഷനിൽ  നിന്നും ഒരുപാട് പേർക്ക് നെറ്റ് ഉപയോഗിക്കാവുന്ന ഒരു ഉപകരണം അയാൾ കണ്ടു മറ്റൊന്നും നോക്കാതെ അത് ഓഡർ ചെയ്തു .. 

മൂന്നു ദിവസം കഴിഞ്ഞാണ് അത് വന്നത്. വന്നയുടനെ അയാൾ മക്കളെ വിളിച്ചു കാര്യം പറഞ്ഞു... പതിയെ പതിയെ ഓരോ വൈകുന്നേരങ്ങളിലും  മക്കൾ അയാൾക്കരികിൽ വന്നു തുടങ്ങി.... അല്ലെങ്കിലും വെറുതെ കിട്ടുന്ന നെറ്റ് ആരെങ്കിലും വേണ്ടെന്ന് വെക്കോ....

അന്ന് കിടക്കും മുന്നേ അയാൾ തന്‍റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു.. "

ഒരു അൺലിമിറ്റഡ് പേക് ഉം one ജിബി നെറ്റും കൊടുത്താണ് ഞാനെന്‍റെ സന്തോഷം തിരികേ വാങ്ങിയത്... കാലാവധി കഴിയുമ്പോൾ ഞാൻ അതിൽ റീചാർജ് ചെയ്തുകൊണ്ടേയിരിക്കണം  ............. മറ്റൊരു തരത്തിൽ പറഞ്ഞാൽ പരിധികളില്ലാത്ത റീചാർജ്.... 

എഴുത്തു കുത്തുകൾ നിർത്തി അയാൾ പതിയെ മയങ്ങി...... അപ്പോഴും ഉമ്മറത്തു  മക്കളുടെ ഫോൺ വെളിച്ചെങ്ങളും റിങ് ടോണുകളും നിറഞ്ഞു നിൽപ്പുണ്ടായിരുന്നു................................

NEENUPANKAJ 



1 comment:

Unknown said...

Super ❤️❤️