Beena Nair :: വീറുള്ള നാരീഭാവമാം ദുർഗ്ഗേ ..

Views:

 

 വീറുള്ള നാരീഭാവമാം ദുർഗ്ഗേ .. 
Beena Nair 


 

ഹൃദയത്തിൽ ഓർമപ്പൂക്കൾ നിറയ്ക്കാൻ
ത്രിഗുണസമ്പന്നയാം അന്നപൂർണേ അമ്മേ
കുറവുകളേ നിറവുകളാക്കി മാറ്റിയ
ആത്മീയതയുടെ സുന്ദരഭാവമേ
വീറുള്ള നാരീ ഭാവമാം ദുർഗ്ഗേ

പ്രകൃതിയാം വരദാനമാണീ ഗുരുനാഥ
പ്രതിഭ കൊണ്ടറിവും പകർന്നൊരു ഗുരുനാഥ
സൂര്യനുദിക്കും മുൻപേ വ്യാപൃതയായവൾ
വീറുള്ള നാരീ ഭാവമാം ദുർഗ്ഗേ
കൈരളിക്കവൾ കണ്ണകി

ഈ ജൈത്രയാത്രയിൽ നാരിയാം മാറ്റങ്ങൾ
കർമ്മത്തിൽ നിന്നും ഒഴിഞ്ഞു മാറാത്തവൾ
ആദ്ധ്യാത്മിക ദുഃഖനാശം സിദ്ധിയാക്കിയ
സുഖദു:ഖമോഹ സ്വരൂപമായ് മാറിയവൾ
അന്നപൂർന്നേശ്വരി

ആയിരം കടാക്ഷങ്ങൾ തന്റെ മേൽ ചൊരിയുമ്പോൾ
തീയിൽ കുരുത്ത പെൺ ഭാവമാം നാരി
അറിവിന്റെ അവസാന വാക്കാം വേദങ്ങളിൽ
പെൺകരുത്തായവൾ നീ
വീറുള്ള നാരീഭാവമാം ദുർഗ്ഗേ .. 

--- Beena Nair
1 comment:

bh762fmjnj said...

There are many extra recent titles you can to|you probably can} browse when you head over to our “Slots” web page. That is why we know you’ll be pleased to listen to} that we use the most recent and most dependable 128-bit SSL know-how. 온라인 카지노 Deciding what's best for you is really a|can be a|is mostly a} matter of desire, however we imagine that some options are worth greater than others. Typical reloads on deposits of $45 and up obtain 150% on high as properly, making BigSpin very much the lord of the every day promotion. We additionally loved its weekly thriller bonus that landed in our inbox every Thursday.