Kaniyapuram Nasirudeen :: കവിത :: കണ്ണിനോട്

Views:

എന്നുടെ വീഥിയിലിങ്ങനെ നീ
എന്തിന് വെറുതെ അലയുന്നു
ആളുകൾ നില്ക്കും കൂട്ടത്തിൽ നീ
ആരെത്തേടിപ്പായുന്നു

ചെറുപൊടി വീഴാൻ നേരം നീ
എന്തിന് വെറുതെ നനയുന്നു
തമ്മിൽ തമ്മിൽ നോക്കാൻ നേരം
എന്തിന് ഇമകൾ വെട്ടുന്നു

യാത്രാവേളയിലെന്തിന് നീ
കാഴ്ചകളൊപ്പാൻ പായുന്നു
ആരോ നട്ടമരത്തിൻ കായകൾ
എന്തിന് കണ്ടു കൊതിക്കുന്നു

കാടും മേടും പൂവും പുഴയും 
എന്തേ കണ്ടു കുളുർക്കില്ലേ
വാനം നിറയെ താരക്കൂട്ടം
അന്പിളിയത്ഭുതമാകുന്നോ

കണ്ടു മടുത്ത മുഖങ്ങൾ മുന്നിൽ
പെട്ടാൽ കണ്ണേ ഞെട്ടുന്നോ
കാഴ്ചകളൊപ്പിയെടുക്കാനില്ല
നിന്നെപ്പോലെ മിടുക്കാർക്കും

സന്ധ്യാനേരച്ചന്തം കണ്ടിട്ടെ-
ന്തോരഴകാണെൻ കണ്ണേ
എന്നുടെവീഥിയിലിങ്ങനെ നീ
എന്തിന് വെറുതെ അലയുന്നു

ചേതനയറ്റു കഴിഞ്ഞാൽപോലും
മേലോട്ടെന്തിന് പായുന്നു


കണിയാപുരം നാസറുദ്ദീൻ
ദാറുൽ സമാൻ
കരിച്ചാറ, പള്ളിപ്പുറം.. പി.ഒ
തിരുവനന്തപുരം.(  ജില്ലാ)
പിൻ...695316
മൊബൈൽ..9400149275
Kaniyapuram Nasirudeen

കണിയാപുരം നാസറുദ്ദീൻ
 ദാറുൽ സമാൻ,
കരിച്ചാറ,   പള്ളിപ്പുറം..പി.ഒ
തിരുവനന്തപുരം..695316
മൊബൈൽ..9400149275



6 comments:

ANANDAKUTTAN M said...

നല്ല കവിത

Ruksana said...

നല്ല വരികൾ

Unknown said...

Great thoughts..

Unknown said...

വളരെ നല്ല കവിത.
എ കെ ശശി വെട്ടിക്കവല

MUNEEB RANDATHANI said...

സബാഷ്! മാഷെ സബാഷ്!!

Kaniya puram nasarudeen.blogspot.com said...

നല്ല വാക്കുകൾക്ക് എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹദരം.... നന്ദി.,..