വായന :: Vijeesh Paravari :: കാ ജ സം സ

Views:

കാ ജ സം സ
കാട്ടുവിള ജലസംരക്ഷണ സമിതി
(കഥകൾ)
കവർ - രാജേഷ് ചാലോട്
സുജിലി പബ്ലിക്കേഷൻസ് , കൊല്ലം

From the Fb post of Vijeesh Paravari


കാട്ടുവിളയിൽ നിന്നൊരു ജലസംരക്ഷണ കഥ

കാലം  പ്രത്യയശാസ്ത്രങ്ങളോട് ചെയ്യുന്ന അനീതിയെ വരച്ചു വെക്കാൻ ഇന്ന് ഒരേയൊരു കഥയേ മലയാളത്തിലുള്ളൂ അത് കാ.ജ.സം.സ എന്ന അനു പി. ഇടവയുടെ കഥയാണ്.

കാലാന്തരത്തിൽ കാട്ടുവിള ജലസംരക്ഷണ സമിതി,ഏത് കിണർ സംരക്ഷണത്തിനാണോ രൂപം കൊണ്ടത് ആ കിണർ തന്നെ മണ്ണിട്ട് തൂർക്കുന്ന കാഴ്ച ഈ കഥയിൽ കാണാം അതിന്‍റെ ആരംഭഉദ്ദേശലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമായി മാറിപ്പോകുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ പച്ച വെള്ളം പോലെ തെളിഞ്ഞ വാക്കുകൾ കൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിക്കാരണവരും കണാരക്കാരണവരും തുടക്കമിട്ട സ്പർദ്ധയുടെ സാമൂഹ്യ ജീവിതം ഏറ്റവും പുതിയ തലമുറയിലേക്ക് പടർന്നു വളരുന്നതും. ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ നമ്മുടെ മണ്ണിൽ വേരൂന്നാൻ സഹായിക്കുന്ന താമരഗോപാലന്മാൻ കിണർമൂടി പ്രതിമ സ്ഥാപിക്കാൻ തീരുമാനിക്കുന്നതും നഗരവത്കരണം വന്നപ്പോൾ ജലം പൊതു എന്ന നിലയിൽ നിന്നും സ്വകാര്യം എന്ന നിലയിലേക്ക് മാറിയതും ലളിതമായി സംവദിക്കാൻ ഈ കഥയ്ക്ക് സാധിക്കുന്നുണ്ട്‌.

ശ്രദ്ധേയമായ ഈ കഥയോടൊപ്പം കുന്നും കുഴീം, വർണ്ണച്ചിറകുള്ള രാജകുമാരി, കാഴ്ച മഴുവിന്‍റെ ചരിത്രം, ലൗ വിൻസ് റാണി ടീച്ചർ ഫെയിൽസ്, ജനറേഷൻ, സ്വപ്നത്തിലേക്കുള്ള വഴി, സുഡോക്കു, ഒരു കോർപ്പറേറ്റ് കുടുംബം എന്നീ കഥകളും കാ.ജ.സം.സ. എന്ന ഈ സമാഹാരത്തിലുണ്ട്.

ഉപമകളുടെയും അലങ്കാരങ്ങളുടേയും ആലഭാരങ്ങളില്ലാത്ത ഭാഷ മറ്റൊരു വിധത്തിൽ പറഞ്ഞാൽ കേവലഭാഷയുടെ ശക്തിയും സൗന്ദര്യവും ഈ കഥകൾക്കുണ്ട്. 

പുതുകാല മലയാള കഥാസാഹിത്യത്തിന് മുതൽക്കൂട്ടാണ് ഈ പുസ്തകം എന്നതിൽ സംശയമില്ല.

....വിജീഷ് പരവരി

കൊല്ലത്ത് നിന്നും സുജിലിപബ്ലിക്കേഷനാണ് അനു പി. ഇടവയുടെ ഈ ആദ്യ കഥാസമാഹാരം പ്രസിദ്ധീകരിച്ചത്.

അനു പി. ഇടവ  9846831744)

For copies visit...  https://www.sujilee.com/book/ka-ja-sam-sa/9

No comments: