കവിത :: Afsal Aikkarappadi :: പോസിറ്റീവും നെഗറ്റീവും

Views:

നെഗറ്റീവാകാൻ
പ്രാർത്ഥിക്കണമെന്ന്
വേണ്ടപ്പെട്ടവരോട്.

എപ്പോഴും
പോസിറ്റീവായിരിക്കട്ടെയെ
കൗൺസിലർ.

പോസിറ്റീവായാൽ
നെഗറ്റീവാകുംവരെ
സ്വസ്ഥതയില്ല.

നെഗറ്റീവായോന്ന്
ചോദിക്കുന്നവരോട്
മറുപടി പറയാൻ
ചിന്തകളെ
പോസിറ്റീവാക്കുക തന്നെ. No comments: