സര്‍ഗ്ഗാത്മകമായി സഹകരിക്കുക 9995361657@upi 
Subscribe malayalamasika Youtube Channel 

Yamuna Gokulam :: കാഴ്ച്ച

Views:തിരികെ നടക്കുന്നു
പിന്നിട്ട വഴികളിൽ
പാതിയിലുപേക്ഷിച്ച
കാഴ്ച്ചകൾ തേടി ഞാൻ.......

വേലിപ്പടർപ്പിലെ
കോളാമ്പിപ്പൂക്കളെ
സ്ലേറ്റുമായിച്ചൊരാ
മഷിത്തണ്ടിൻതുണ്ടിനെ.......


തൊടിയിലെ മുക്കുറ്റി
തുമ്പപ്പൂവിതളിനെ...
കല്ലെടുപ്പിച്ചൊരാ
തുമ്പി തൻ കൂട്ടത്തെ
നനഞ്ഞിട്ടും നനയാതെ
പോയൊരാ മാരിയെ
പാടവരമ്പിലെ തവള
തൻ ഗീതത്തെ.....


ഇലകളിൽ തങ്ങുന്ന
മഞ്ഞിൻ കണങ്ങളെ
മെല്ലെത്തഴുകുന്ന
കുളിർതെന്നലൊന്നിനെ..........
ചെമ്മണ്ണിൻ നിറമുള്ള
നാട്ടിടവഴികളെ
വിളക്കുതെളിച്ചൊരാ
മിന്നാമിനുങ്ങിനെ...


തെളിനീരു നിറയുന്ന
പുഴകളിലൊന്നിനെ
അമ്പിളി മുഖം നോക്കും
ആമ്പൽക്കുളങ്ങളെ.....
കാണുവാനായില്ലെനി-
ക്കെത്ര തിരഞ്ഞിട്ടും
വിസ്മൃതമായെന്നോ
അവ കാലങ്ങൾക്കപ്പുറം....!!!No comments:

ഉള്ളടക്കം


11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)