Amithrajith :: മറ്റൊരു ഇര

Views:



മറ്റൊരു ഇര


രാവിന്,
നല്ല തണുപ്പായിരുന്നു
കനത്ത മഞ്ഞ്,
മഴ പോലെ വീണിരുന്നു.

വനം,
അതിന്‍റെ വന്യതയും
അവളെ ഭയപ്പെടുത്തി
ചുമലും,
നനഞ്ഞൊട്ടിയ വസ്ത്രങ്ങളും
ചെരുപ്പുകളും എങ്ങോ പോയി
നഗ്നമായ കാലുകളിൽ,
മുള്ളും മുറിവും,
വേച്ചു പോവുന്ന കാലുകളും.

വനം,
അതിന്‍റെ വന്യതയും
അവളെ ഭയപ്പെടുത്തി
എന്നാൽ,
അവൾ കൂടുതൽ
ഭയന്നത് അവരെ ആയിരുന്നു
അവളുടെ,
കൂട്ടുകാർ
എവിടെയാണ് അവർ
അവരും അവളെ തിരയുകയാണ്
പകുതി കടിച്ചു കീറിയ
ഇരയെ,
തേടിയവരും കരുതലോടെ
പിറകെ തന്നെയുണ്ട്....
ജീവനോടെ,
ബാക്കി വയ്ക്കാൻ പാടില്ല
കണ്ടെത്തിയേ മടങ്ങാവൂ

ഇരുട്ട്,
അതൊന്ന് മാത്രം
അവൾക്ക് രക്ഷ
അവൾ നടന്നകന്നു
വെളിച്ചം വരുന്നതും
ഭീതിയാൽ,
ഇരുളിൽ മുഖം പൂഴ്ത്തി
വേട്ട നായ്ക്കളെയും
ഭയന്നവൾ
മറ്റൊരു ഇര.





No comments: