Ruksana Kakkodi :: മാണിക്യവീണാവരങ്ങൾ

Views:


പ്രശസ്ത കവിയും പത്രപ്രവർത്തകനുമായ രജി ചന്ദ്രശേഖർ എന്ന ഞങ്ങളുടെ രജിമാഷ് കവിതാ രചനയിൽ വളരെ മുൻപന്തിയിൽ തന്നെയാണ്.

താളബോധത്തോടെ എഴുതുന്നതൊക്കെയും സാധാരണക്കാരനു പോലും കവിത ഇഷ്ടപെടാൻ പാകത്തിലുള്ളതാണ്. കുറഞ്ഞ വരികളിൽ അർത്ഥസമ്പുഷ്ടമായ കവിതയിൽ തനിക്ക് പറയാനുള്ള കാര്യം രജി മാഷ് ഒളിപ്പിച്ചിരിക്കുന്നു.

"വയൽക്കാറ്റു കൊള്ളാം" എന്ന ഈ കവിതയിൽ നാളെയുടെ സ്വപ്നമാണ് ദർശിക്കാനാവുന്നത്. "തുരുമ്പിച്ച പാഴൊച്ച പോലെ പാടുന്ന പാട്ടല്ല, കലമ്പുന്ന കാമവുമല്ല, വെറുതെ ഭ്രാന്ത് പറയുന്നത് പോലെയുമല്ല" പ്രണയം എന്ന് കവി മനോഹരമായി ഈ നാലു വരികളിൽ ധ്വനിപ്പിച്ചിരിക്കുന്നു.

ഇവിടുത്തെ പ്രണയം കാമുകിയോടല്ല, മറിച്ച് കാമുകിയെക്കാൾ അതിലുപരി എത്രയോ മുകളിലായി സ്വന്തം പ്രിയതമയോടു തന്നെയാണ്. തുടർന്നുള്ള വായനയിൽ ആസ്വാദകന് ഈ തിരിച്ചറിവ് ലഭിക്കുന്നു.

പ്രണയത്തിന്‍റെ മനോഹരമായ കണ്ടെത്തലിൽ അത് കരയ്ക്കണയുമ്പോൾ വാടിപ്പോകുമോ ? സ്വപ്നത്തിന്‍റെ തിരി വെട്ടത്തിൽ തെളിയുമോ ...! എന്നെല്ലാം കവി ആശങ്കപ്പെടുകയാണ്. എന്തു തന്നെയായാലും പ്രിതമയുടെ സ്നേഹം നഷ്ടപ്പെടുത്താൻ കവി ആഗ്രഹിക്കുന്നില്ല എന്നുതന്നെ വേണം കരുതാൻ.

വരൂ നിന്‍റെ മാണിക്യവീണാവരങ്ങൾ... എന്നു തുടങ്ങുന്ന നാല് വരികളിൽ തന്‍റെ പ്രിയതമയോടുള്ള അപേക്ഷയാണ്.

അവളുടെ മാണിക്യവീണ വീണ്ടും വീണ്ടും മീട്ടുവാനുള്ള തന്‍റെ കൊതി കവി ഒളിച്ചു വയ്ക്കുന്നില്ല. സാന്ദ്രമായി ഇനിയും മീട്ടാം എന്നും കവി അവകാശപ്പെടുന്നു. അതായത് തന്‍റെ ജീവിതത്തിലേക്ക് നീ കടന്നു വന്നതിൽ പിന്നെ, വിലമതിക്കാനാവാത്ത സ്നേഹലാളനങ്ങളാണ് ലഭിച്ചതെന്നും അത് അവസാനം കാലംവരെ നിലനില്‍ക്കണമെന്നും ആത്മാർത്ഥ പ്രണയത്താൽ പരിപാലിക്കണമെന്നുമാണ് അർത്ഥമാക്കുന്നത്.

പ്രിയതമയുമായി മാധുര്യം തുളുമ്പുന്ന വാക്കുകൾ പങ്കുവച്ച് ജീവിതമാകുന്ന വയൽ വരമ്പത്തിരുന്ന് കാറ്റ് കൊള്ളാം എന്നും ജീവിത സായാഹ്നത്തിൽ  പ്രിയപ്പെട്ടവളോടൊത്ത്  എപ്പോഴും ഒരുമിച്ചിരിക്കണം എന്നും കവി ആഗ്രഹിക്കുകയാണ്.

മനോഹരമായ ഈ കവിത രജി മാഷിന്‍റെ കാവ്യപാടവത്തെ വിളിച്ചോതുന്നു. ഒരു കവി എന്ന നിലയിൽ, 12 വരി മാത്രമുള്ള ഈ ഒരൊറ്റ കവിതയിൽ രജി മാഷ് വിജയിച്ചിരിക്കുന്നു എന്ന് ഒരാസ്വദകയായ ഞാനവകാശപ്പെടുന്നു.

ഇനിയും നല്ല കവിതകൾ ആ തൂലികയിൽ പിറക്കട്ടേ എന്നാശംസിച്ചുകൊണ്ട് നിർത്തട്ടെ.

റുക്സാന കക്കോടി


വായന




2 comments:

Ruksana said...

Good

Kaniya puram nasarudeen.blogspot.com said...

റുക്സാന കക്കൊടിയുടെ രജിമാഷിൻറെ കവിത വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നു.
വെറു 12 വരി കവിത ഏതെല്ലാം രീതിയിലാണ് ആസ്വാദകർ നോക്കി കാണുന്നത്?
ഇത്രയേറെ വ്യത്യസ്തമായ വൈപുല്യ ആശയങ്ങൾ കുറഞ്ഞ വരികളിൽ ഒതുക്കുകയും വിവിധവായനകൾക്ക് സാധ്യതയുണ്ടായി ഈ ചെറിയ വലിയ കവിത യുടെ പ്രത്യേക തയാണെന്ന് നമുക്ക് മനസ്സിലാക്കാം
കവിക്കും ആസ്വാദകക്കും മനം നിറഞ്ഞ
ആശംസകൾ