Raju.Kanhirangad :: കവിത :: വിശപ്പ്

Views:വിശന്ന വികാരങ്ങൾ
പങ്കുവെച്ചതിൽ
പിറന്നു വീണതാണീക്കുരുന്നുകൾ
പങ്കുവെയ്ക്കുവാനില്ല അന്നങ്ങൾ
കരഞ്ഞു തളരുന്നു വിശപ്പിൻ
നോക്കുകുത്തികൾ

കൊറ്റിനായ് വകയേതുമില്ല
കുറ്റമിതെന്‍റേതു തന്നെ
കുട്ടികൾ;എന്‍റെ കുരുന്നുകൾ
കഷ്ടമിതിങ്ങനെ ഭവിച്ചല്ലോ.

കുരിശു ചുമക്കുന്നു ജീവിതം
വേരറ്റുപോയ,യീ പാഴ്മരം
എരിയുന്നു ദു:ഖത്തിന്നഗ്നിയിൽ
താഴുന്നു നിലയില്ലാക്കയങ്ങളിൽ.

കുരുതി നൽകിടാമെന്നെ
എന്‍റെ കുരുന്നുകൾകന്നമാകുകിൽ
പിഴച്ചു പോയി, യീ ജന്മം
പഴി ചൊല്ലിയിട്ടെന്തു കാര്യം
പുഴുവായ് ജന്മമെങ്കിലോ
എത്രയും മെച്ചമായേനെ...
3 comments: