സര്‍ഗ്ഗാത്മകമായി സഹകരിക്കുക, സാമ്പത്തികമായി സഹായിക്കുക.

Raji Chandrasekhar :: വാനവെൺവെളിച്ചം

Views:

വര ::Nisha N M

വല്ലാത്ത വേഷം വിളിച്ചു, വേഗം
വല്ലായ്മ വെല്ലും വിരുന്നൊരുക്കി,
വേണ്ടാത്ത വാഴ്വിന്‍റെ വേലി വെട്ടി,
വേണ്ടുന്നതെന്തും വിളമ്പി വച്ചൂ.

വാഴ്ത്തുമെൻ, വേരറ്റു വാടി  വേകാൻ,
വീഴ്ത്തുവാൻ, വാരിക്കുഴി വഴുക്കിൽ,
വാക്കിൽ വിഷം വാർത്തു വിത്തിടുമ്പോൾ,
വാക്കറ്റു, വിങ്ങി വിയർത്തു വിണ്ണും.

വമ്പുകൾ വീശും വിഴുപ്പു വേണ്ട
വൻപുകൾ വേണ്ടാ, വകുപ്പു വേണ്ട.
വാണീ, വരൂ, വേദവാഗ് വൈഭവേ,
വേണം, വരം, വാനവെൺവെളിച്ചം.
No comments:

ഉള്ളടക്കം


11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)