Raji Chandrasekhar :: സൂക്കേട്...

Views:


സൂക്കേടിതെന്തിന്‍റെ കേടാണു ചേട്ടാ
പോക്കാണു കാര്യങ്ങളോർത്തോളു, കുട്ടാ
നോക്കേണ്ട, സത്യം പറഞ്ഞോട്ടെ, കേട്ടോ
വാക്കും പിടിച്ചോണ്ടു പോരേണ്ട പൊട്ടാ.

പെണ്ണേ, പിടയ്ക്കാതെ ചേർന്നിങ്ങു നിൽക്കൂ
വിണ്ണാഴമാളുന്നൊരെൻ പാട്ടു കേൾക്കൂ
കണ്ണാടി നീട്ടും കരൾനീറ്റു നോക്കൂ
കണ്ണീരിലുമ്മക്കൊടുങ്കാറ്റുതിർക്കൂ...

എന്നെന്നുമോർമ്മക്കടുംവെട്ടു വെട്ടും
നിന്നെ,ക്കുറിച്ചുള്ളൂ കെട്ടുന്ന കെട്ടും
പിന്നേക്കു വയ്ക്കാതെ പൊട്ടുന്ന പൊട്ടും
ഇന്നോളമില്ലാത്തതാണൊട്ടു,മൊട്ടും

No comments: