Sidheek Subair :: മോട്ടോർക്കും നോട്ട്ബുക്കും

Views:

നൗഷാദിക്കാക്ക് വാട്സ്ആപ് ചെയ്തത്
ശീർഷകം നൽകുന്ന കൗതുകം രണ്ട് ജീവിതം ഉരുവപ്പെടുന്നതിൽ ചൂണ്ടുപലക ആയതിൻ പൊരുളകം നിറം ചാർത്തുന്നു. കുട്ടിക്കാലം മുതലേ R X 100 എന്ന ബൈക്ക് എനിക്കും വലിയ മോഹമായിരുന്നു.  എൻറെ പ്രിയപ്പെട്ട മാമച്ചി ഗൾഫിൽ നിന്ന് എത്തുമ്പോളെല്ലാം  ഈ സ്വപ്ന വാഹനമാവും എടുക്കുക. അങ്ങനെ അതിൽ ഓടിക്കാൻ മികവു നേടിയും അവൻറെ മുരൾച്ചയും കുതിപ്പും പുകയും ആഹ്ലാദവും പകർന്നു. അദ്ദേഹത്തിൻറെ ലീവ് തീരുമ്പോൾ മനോവേദനയോടെ അവനെ വിറ്റും, അടുത്ത ലീവിനായി നീണ്ട കാത്തിരിപ്പിലൂടെ RX 100 നായി നാളുകൾ വഴി നീളുകയായിരുന്നു....
കാലപ്പകർച്ചകൾ പൊടി പറത്തി അതിലൂടെയും ഇതിലൂടെയും കടന്നുപോയ്ക്കൊണ്ടിരുന്നു.

ആ ബൈക്ക്
സുധീര്‍
അങ്ങനെയിരിക്കെ ഗൾഫിലുള്ള സഹോദരൻ സുധീർ RX 100 എടുത്തു. ജഡം എന്ന് പറയാവുന്നത് അത് ഒരു സ്കൂൾ വെക്കേഷൻ അതിൻറെ പുതുക്കി പണിക്കായി അലഞ്ഞു. ഒടുവിൽ അവൻ പുലി --ക്കുട്ടിയായി ആരു കണ്ടാലും അവനെ ഒന്നു നോക്കും വിവരം തിരക്കും അഭിമാനമായിരുന്നു RX 100.

 ഫൈസി
ഇതേസമയം എന്‍റെ കുഞ്ഞമ്മയുടെ മകൻ ഫൈസിയും സഹോദരൻ നൗഫലും വീട്ടിൽ വരുകയും ബൈക്ക് അവർ ഓടിക്കുകയും ചെയ്തു. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമുഴക്കം ഫൈസിയിൽ ഞാൻ കണ്ടു.

പ്ലസ് ടു കഴിഞ്ഞ് പല മികച്ച ജോലികൾ അവൻ നോക്കിയെങ്കിലും പഴയ ബൈക്കുകളുടെ  കമ്പം അവനെ ഇരുചക്രവാഹന മേഖലയിലേക്ക് തിരിച്ചു. പോളിയിൽ പഠിച്ച ഫൈസി ഒരു ബൈക്ക് മെക്കാനിക് ആവുന്നതിൽ കുടുംബത്തിൽ എല്ലാവർക്കും എതിർപ്പായിരുന്നു.

പക്ഷേ ഒരുവന്‍റെ ഉള്ളിൽ സന്തോഷത്തോടെ താൽപര്യത്തോടെ എന്ത് ജോലിയാണ് ചെയ്യാൻ പറ്റുക അതാവും അവന്‍റെ വിധി നിർണയിക്കുന്നത്. അവന്‍റെ ജീവിതം നിർണയിക്കുന്നത് ഞാൻ ഫൈസിക്ക് ഒപ്പമായിരുന്നു. സ്ഥിരോത്സാഹവും സ്വപ്രത്യയസ്ഥൈര്യവും അവനിൽ ഒരുമിച്ചത് ഒരു ആർഎക്സ് കുതിപ്പായി...

കാലം പല ഗിയറുകൾ മാറി കടന്നു പോയി. ഇന്ന് ജില്ലയിൽ അറിയപ്പെടുന്ന വിൻഡ്ഏജ് ബൈക്കുകളുടെ മെക്കാനിക്കും അൾട്രേഷൻ ജോലികളിൽ വിരുതനുമാണവൻ. ഇക്കഴിഞ്ഞ സെപ്റ്റംബർ ആറാം തീയതി വെളുപ്പിന് മൂന്നു മണിക്ക് എന്റെ പിതാവിനെ ആശുപത്രിയിൽ കൊണ്ടു ഫൈസി "മോട്ടോർക്കിൽ " ജോലി തുടരുകയായിരുന്നു. ഒരു കാര്യം ഇതാണ് ആരെങ്കിലും അടിച്ചേൽപ്പിക്കുന്ന ഏത് ജോലിയും  നമ്മളിൽ വിരസതയുടെ ചാവുകടൽ തീർക്കും. സ്വന്തം ഇഷ്ടത്തിൽ, താൽപര്യത്തിൽ, ഏറ്റെടുക്കുന്നവ വിജയം വരിക്കും.  ജപ്പാന്‍റെ യമഹ പോലെ...

നിങ്ങൾ ഓർക്കും ഈ മോട്ടോർക്കും നോട്ട്ബുക്കും തമ്മിലെന്തുബന്ധം? അതെന്‍റെ കവിതോന്മാദത്തിൻ ഹരിശ്രീ ആയിരുന്നു...

കഴക്കൂട്ടം ഏ ജെ ഹോസ്പിറ്റലിൽ പനിപിടിച്ച്, കുടുംബമൊന്നാകെ കിടക്കുമ്പോൾ, എനിക്കും ഒരു മുറി ലഭിച്ചു. പറയാനാവാത്ത നൊമ്പരങ്ങൾ കരളിൽ പനിച്ചു. തനുവിൽ വിറച്ചു. എഴുതാതെ കഴിയില്ലെന്നായി.

ഡ്യൂട്ടിയിലുണ്ടായിരുന്ന  സിസ്റ്ററിൽ നിന്ന്  പേപ്പർ വാങ്ങി ചിലത് കുറിക്കാൻ ശ്രമിച്ചു .വെട്ടിയും തിരുത്തിയും പേപ്പർ തികയാതെ വന്നു. ഈ സമയത്തായിരുന്നു ഫൈസിയുടെ വിളി മോഹബൈക്കായി കടന്നു വന്നത്. ഒന്നേ അവനോട് പറയാനുണ്ടായിരുന്നുള്ളൂ  ഒരു നോട്ട് ബുക്കും പേനയും.

നൗഷാദ് ഇക്ക
വരയിട്ട സൂര്യയുടെ ചിത്രമുള്ള നോട്ട്ബുക്കും പേനയും കൈയിൽ കിട്ടിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സമാധാനം വരികളായി തെളിയുകയായിരുന്നു. വെട്ടലും തിരുത്തലും രാത്രി ഏറെ കടന്നെങ്കിലും കൊതി ഏറുകയായിരുന്നു. അങ്ങനെയാണ്  ''കൊതി" എന്ന കവിതയുടെ പിറവി .
മാധ്യമം ദിനപത്രത്തിലെ എഡിറ്ററുമായ നൗഷാദ് ഇക്കാ ഈ കവിത കേട്ടു ഉടൻതന്നെ എഴുതി ഫോട്ടോ വാട്സ്ആപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു. കുറിച്ചത് കവിതയാണോ എന്ന് പറയാൻ പോലും പേടി, നാണവും ചില കൂട്ടുകാർക്ക് ആ ശബ്ദരേഖ അയച്ചുകൊടുത്തു.

മടവൂർ രാധാകൃഷ്ണൻ
എൻറെ സ്നേഹബന്ധു കവിയും കഥാകൃത്തും ബാലസാഹിത്യകാരനുമായ മടവൂർ രാധാകൃഷ്ണൻ വഴി ജീവരാഗം മാസികയിലെ എഡിറ്റർ ശശി മാവിൻമൂട് സാറിന്‍റെ കൈകളിൽ എത്തുകയായിരുന്നു .2019 ജനുവരി ലക്കം ആ കവിത പ്രസിദ്ധീകരിച്ചു. ഒരു പ്രസിദ്ധീകരണത്തിൽ എന്‍റെ കവിത ആദ്യമായി അച്ചടിമഷി പുരണ്ടു കണ്ടപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം.

അനില്‍ അണ്ണന്‍
എന്‍റെ അനിൽ അണ്ണനും (ഞാൻ ഭൂതക്കുളം ഗവ: എച്ച്.എസ്.എസ്സിൽ ജോലിയിൽ പ്രവേശിച്ച നാൾ മുതൽ  കൂടപ്പിറപ്പിന്റെ കരുതൽ സ്നേഹം കൊണ്ടു മൂടുന്ന ഇംഗ്ലീഷ് അധ്യാപകനാണദ്ദേഹം. ഇപ്പോൾ കൊല്ലം ചരിപ്പറമ്പ് സ്കൂളിലെ എച്ച്.എം.)  കിശോര്‍ അണ്ണനും (കാനൂക്കുളം കുടുംബത്തിലെ മിടുക്കനായ ജേഷ്ഠ സഹോദരനാണ് കിശോറണ്ണൻ. ഇപ്പോൾ പോലീസായി കഠിനംകുളം സ്റ്റേഷനിൽ ജോലി നോക്കുന്നു.) എല്ലാ പിന്തുണയുമേകി. എന്നും പ്രോത്സാഹനവുമായി ഈ സ്നേഹനിധികളായവർ കൂടെയുണ്ട്. കടപ്പാട് വാക്കിൽ ഒതുങ്ങില്ലൊരിക്കലും...

 പ്രിയപ്പെട്ടവൾക്കും പ്രിയപ്പെട്ടവർക്കും......  

എൻറെ  വെട്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ ശ്രീജ ചേച്ചിയും സോനാ മണി ചേച്ചിയും രമ്യ ടീച്ചറും ലളിത ടീച്ചറും എച്ച് എം സുജാത ടീച്ചറും അമ്മ പോലെ "സ്നേഹനിലാവ്" ഏകിയ ശ്രീകല ടീച്ചറും ഇന്ദു സാറും സുനിൽ സാറും ബഷീർ സാറും നിസാറും  ഉള്‍പ്പെടെ മറ്റുള്ള സഹപ്രവർത്തകരേയും ഈ കവിത എത്രപ്രാവശ്യം കാണിച്ചു എന്ന് എനിക്കറിയില്ല,

ജീവരാഗത്തിൽ കുറിക്കപ്പെട്ട കൊതിഎന്‍റെ ജീവതാളമായ രാഗത്തിന്‍റെ കൊതിയായിരുന്നു, ഒടുങ്ങാത്ത അനുരാഗനോവിന്‍റെ കൊതിയായിരുന്നു...

പകൽക്കുറി വിശ്വൻ
കവിയും ജേഷ്ഠ സ്ഥാനമായ പകൽക്കുറി വിശ്വയണ്ണൻ മേൽനോട്ടം വഹിക്കുന്ന ധമനം കൂട്ടായ്മയിൽ ഉദ്ഘാടകനായി ഒരിക്കൽ ശ്രീ ശശി മാവിൻമൂട് എത്തി അവിടെവച്ച് അദ്ദേഹത്തോട് എൻറെ സന്തോഷവും നന്ദിയും അറിയിക്കുവാനും കഴിഞ്ഞു.

മോട്ടോർക്കും നോട്ട്ബുക്കും തീപിപ്പിടിച്ച ഈ ജീവിതം ഓട്ടത്തിൽ കൊതിയും ആവേശവുമായി ആയി പല സ്വപ്നങ്ങൾക്കും ജീവന്‍റെ കുറിപ്പാവട്ടെ, ഇരമ്പലിന്‍റെ ജീവതാളമാവട്ടെ പ്രാർത്ഥനയോടെ....




2 comments:

Unknown said...

ഇനിയും മികവുകൾ ഈ തൂലികയിൽ നിന്ന് വരാനുണ്ട്. കൂടുതൽ മികവുകൾക്കായി കാത്തിരിക്കുന്നു. ഉയരങ്ങളിലേക്കെത്തട്ടേ...
ആശംസകളോടെ...
സസ്നേഹം...

ardhram said...

: സന്തോഷം