Subscribe malayalamasika Youtube Channel 

Ruksana Kakkodi :: കവിത :: സ്വപ്ന ഭൂമി

Views:


വിടരും കുസുമങ്ങൾ -
കരയുന്നിവിടം ,
കൊഴിയും പൂക്കൾ ചിരിച്ചതാണിവിടം ,
ഒഴുകും ഹൗസ് ബോട്ടുകൾ -
നീന്തി തുടിച്ചതാണിവിടം,
കരയുന്നു ദാൽ തടാകം -
മൊഴിയുന്നാ കണ്ണീർ കഥകൾ.

കുങ്കുമപൂവിൻ, ദളങ്ങളേറ്റു -
വിളങ്ങിയാ അപ്സരസ്സു തൻ വദനം
ചോരവാർന്നു, ചേതനയറ്റു പോയ്.

തൂമഞ്ഞിൻ ,ശോഭയിൽ
കഥകളെഴുതും, താഴ്വ്വര
ഭീതിയാൽ ,മൂടിപുതച്ചു കിടക്കുന്നു.

ശാന്തിമന്ത്രം കേൾക്കുന്നു വോ...!
അശാന്തി മാഞ്ഞുവോ ...!
ഇവിടം സൂര്യനുദിക്കുകില്ലേ ....?
പുതിയ പ്രഭാതം വിടരുകില്ലേ.




No comments:

ഉള്ളടക്കം

മലയാളമാസിക സംഭാവനകൾ സ്വീകരിക്കുന്നതാണ്. 9995361657@upi
11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)