Delishya Murali :: സ്നേഹസ്പന്ദനം

Views:
 
Photo by Jaxon Stevens on Unsplash

മഴതോര്‍ന്നു മാനത്തെ ഇരുള്‍ മാഞ്ഞു മുകം
വെയിലിന്‍റെ വാത്സലൃം വീശി മെല്ലെ     
ഓര്‍മ്മകള്‍ പിന്നെയും ഓടിമറയുന്ന 
ശിശിരമായ് ഹേമന്തസാക്ഷിയായി
      
അകലെയാ മാനത്ത്  താരകപ്പൂവുകള്‍ 
വിരഹത്തിന്‍ കണ്ണീര്‍ പൊഴിച്ചിീടുന്നു.       
നേര്‍ത്ത പുഴയായി ഒഴുകുന്ന വിണ്ണിന്‍റെ        
മറ നീക്കി വേനല്‍ വിരുന്നുവന്നു           
    
എരിയുന്ന വേനലില്‍ ചാരത്തു ഞാന്‍ കണ്ടു       
കനിവിന്‍റെ  തൂവല്‍ കരിഞ്ഞിടുന്നു.     
കതിരില്ലാപ്പാടം വിളിക്കുന്നു ദീനമായ്         
അകലെനിന്നൊരുകൂട്ടം പറവകളെ
        
മിഴി തുറന്നീടുന്ന ചെമ്പനീര്‍പ്പൂവ്       
വന്നെതിരേല്‍ക്കുമോ എന്‍റെ  പ്രിയ തോഴരേ
ആലോലമാടുന്ന കാറ്റില്‍ നിലാവിന്‍റെ                
കാലൊച്ച മെല്ലെ പതിഞ്ഞിടുന്നു.
    
സ്നേഹത്തില്‍ സാന്ത്വന സ്പന്ദനം   
ശാന്തമായ് സ്വരരാഗഗംഗയായ് ഒഴുകിടുന്നു.




1 comment:

Kaniya puram nasarudeen.blogspot.com said...

ഡെലീഷ്യ മുരളി
ആധുനിക കവികളിൽ ശ്രദ്ധേയയാണ്
സ്നേഹസ്പന്ദനം താളാത്മകമായി ചൊല്ലാൻ അതീവ ഹൃദ്യം

ആശംസകൾ