Anandakuttan :: കവിത :: അഴക് !! അഴക് !!

Views:

Photo by Mohan Murugesan on Unsplash

നിൻ മിഴിയഴക്, 'ഇമ'യഴക്‌, ചിരിയഴക് ,
നിൻ 'നുണക്കുഴി'ക്കവിളിന്നഴക് !
നിൻ കഴുത്തഴക്, കാതഴക്,

നിന്റെ കൈയിൽ, 'കങ്കണ' ച്ചേലഴക്.!
നിൻ മുഖമഴക്,
മൊഴിയഴക് ,

നിൻ മുടിയഴക്‌ , മുടിയിൽ മുല്ലപ്പൂവഴക്..
പൂവിൻ സുഗന്ധമെന്തഴക്. !
നിന്നെ വീശിയ , കാറ്റഴക് !
കാറ്റു 'പുൽകിയ ' , 'ഞാനും ' അഴക്.!

നീ ചുറ്റിയ ചേലയ്ക്കഴക്,
നിൻനെറ്റിക്കഴക്,

നിന്റെ 'നെറ്റിച്ചന്ദന 'ക്കുറിക്കഴക് .!
നിൻ .. 'അഴലി' നു പോലുമുണ്ടൊരഴക്. |

നീയൊരു മേളം , നീയൊരു താളം .!

നീയൊരുഹേമന്ത, വാസന്ത, സീമന്തിനി !

നിൻ 'നട ',യഴക്‌ ,നിൻ നാടഴക് ,
നീ തന്നെ നാട്ടിന്നഴക് !

അഴക് , അഴക്‌ , അഴക്..!

നീയൊരു പനിനീർ പൂവോ ?
നീ ഒരു തേൻ വണ്ടോ?
നീയൊരു മലരമ്പൻ

കുളിരമ്പു ഞാനയക്കാം നിൻ കരളിൽ,
ആമ്പൽ പൊയ്കയിൽ നീരാടാം,

തുളസിക്കതിർ ഞാൻ ചൂടിക്കാം
പുളിയിലക്കര പുടവ തരാം.

അഴക് , അഴക് , അഴക്.
................................... .......
(യുഗ്മഗാനം)




No comments: