Anandakuttan :: കഥ :: 'അബദ്ധക്കോലങ്ങൾ'

Views:

Image Credit :: Photo by mostafa meraji on Unsplash

നാടകം --- 'അബദ്ധക്കോലങ്ങൾ '

ചങ്ങനാശ്ശേരി 'മണിയറയിലെ', ക്ഷമിക്കണം, ചങ്ങനാശ്ശേരി അണിയറയിലെ , 'പ്രക്ഷുബ്ദ്ധരായ' കലാകാരൻമാരെ നാടകം അവതരിപ്പിക്കുന്നതിനായി, നാടക കമ്മിറ്റി കൺവീനറായ ഞാൻ 'ക്ഷണനിക്കുന്നു '.

(പാവം, പാടുപ്പെട്ടു കാണാതെ പഠിച്ചതാ.)


മൂന്നാമത്തെ ബെല്ലിന് നാടകം ആരംഭിക്കും..

രണ്ടാമത്തെ ബെല്ലിന് , സ്റ്റേജിന്റെ പുറകിലുള്ള എല്ലാ ലൈറ്റുകളും അണച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു.

കാരണം നടീനടൻമാർ 'അഴിഞ്ഞ്' ഒരുങ്ങുകയാണ്.

കൂ.. കൂകൂ.. കൂകൂകൂ ...കൂ....

ക്ഷമിക്കണം ,,നടീനടൻമാർ 'അണിഞ്ഞൊരുങ്ങുകയാണ്.

ചങ്ങനാശ്ശേരി അണിയറയുടെ ഏറ്റവും പുതിയ നാടകം..

"അബദ്ധക്കോലങ്ങൾ ''

നാടകരചന - ഗോവിന്ദൻ കുട്ടി,, മുറിഞ്ഞ പാലം,

നാടക സംവിധാനം - മുറിഞ്ഞപാലം, ഗോവിന്ദൻ കുട്ടി.

ഗാനങ്ങൾ -- കുട്ടി ഗോവിന്ദൻ, മുറിഞ്ഞ പാലം..

ശബ്ദ നിയന്ത്രണം -- 'കുടി' ഗോവിന്ദൻ.

രംഗത്ത് - -'പറിഞ്ഞ മൂലം' ഗോവിന്ദൻ കുട്ടി , -

കൂ.. കൂകൂ... കൂകൂ..ക്കൂ...ക്കൂ....

ക്ഷമിക്കണം. മുറിഞ്ഞ പാലം ഗോവിന്ദൻ കുട്ടി, കല്ലറ ചെല്ലമ്മ ,, .

കൂ.. കൂകു... കൂകൂ കൂ കൂ ..

പെട്ടെന്ന് കറണ്ട് പോയി ..

നാടകം:.. 'സ്വാഹ '..
'കഴിവതും നല്ല രീതിയിൽ' നാടകം അവതരിപ്പിക്കാൻ കഴിഞ്ഞ 'ചൊക്കണാശ്ശേരിയിലെ ' കലാകാരൻമാർക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു.

(പാവം നാടക കമ്മിറ്റി, ജോയിന്റ് കൺവീനർ ! 
ആരോ എഴുതി കൊടുത്തത് കാണാതെ പഠിച്ചു വച്ചിരുന്നു.)






1 comment:

ardhram said...

പഴയ നാടകകാലം ഓർമയിൽ തെളിയുന്നു മാഷേ