Afsal Ayikkarappadi :: രംഗ് ബിരങ്കി

Views:

Image Credit :: Afsal Ayikkarappadi

ഒറ്റനിറമുള്ള
വരയല്ല
സുന്ദരമായ മഴവില്ല് .

ഒരേ നിറമുള്ള പൂവും
ഒരു നിറമുള്ള ശലഭവും
ഭംഗിയുള്ള
ഒരു പൂന്തോട്ടത്തെ
സൃഷ്ടിക്കില്ല.

ന്യൂട്ടന്‍റെ
വർണപമ്പരം പോലെ .
നിറങ്ങളുടെ
കൂടിച്ചേരലിൽ
ഒരുവർണത്തെ
പ്രതിഫലിപ്പിക്കാൻ
കഴിയണം.
നാനാത്വത്തിനേ
ഏകത്വമുണ്ടാകൂ.

അല്ലാത്തതൊക്കെ
സൗന്ദര്യമില്ലാത്ത
പരുക്കൻ
ഏക ശിലയായിരിക്കും.




2 comments:

ardhram said...

കാലികം

Raji Chandrasekhar said...

ബഹുദൈവ വിശ്വാസവും വിഭിന്നങ്ങളായ ആരാധനാരീതികളും സമ്പ്രദായങ്ങളും ആചാരങ്ങളും വ്യത്യസ്ത ഭാഷ - വേഷ - ഭൂഷാദികളും ഒക്കെയുൾക്കൊള്ളുന്ന സാംസ്കാരിക ദേശീയതയാണ് ഭാരതത്തിന്‍റെ, ഇന്ത്യയുടെ ആധാരശില. അത് ഏകശിലാ മതങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും സ്നേഹത്തോടെ സ്വീകരിച്ച് പരിപോഷിപ്പിക്കുന്നു. ഇതാണെന്‍റെ ഇന്ത്യ - നമ്മുടെ ഇന്ത്യ. ഇവിടെ പുതുതായൊരു നാനാത്വമോ ഏകത്വമോ പ്രചരിപ്പിക്കേണ്ടതില്ല.

ബ്രിട്ടീഷുകാർ സ്വാർത്ഥ താത്പര്യാർത്ഥം വിത്തുപാകിയ ഭിന്നിപ്പിന്‍റെയും വെറുപ്പിന്‍റെയും അവശേഷിക്കുന്ന ആശയത്തെറ്റുകൾ കൂടി തിരുത്തപ്പെടേണ്ടതുണ്ട്. അതിനാവണം ഇനിയുള്ള ശ്രമങ്ങൾ.....,