Raji Chandrasekhar
ഒരു മാപ്പു പറച്ചിലിൽ തീരുന്നതല്ല പ്രശ്നങ്ങൾ....

Views:


നല്ല പാരമ്പര്യമുള്ള ചില പ്രസാധക സ്ഥാപനങ്ങളുടെ തലപ്പത്ത് പുതിയ തലമുറ വന്നപ്പോൾ പണസമ്പാദനം മാത്രമായി ലക്ഷ്യം. അശ്ലീലപുസ്തക നിലവാരത്തിലുള്ളവ AC Showroom കളിൽ വില്പനക്കെത്താനും തുടങ്ങി. അതും ആവിഷ്ക്കാര സ്വാതന്ത്ര്യവും ഉദാത്തമായ സാഹിത്യ പ്രവർത്തനവുമായി കൊണ്ടാടപ്പെടുന്നുണ്ട്

എന്നാൽ ഭാര്യയും മകളും അമ്മപെങ്ങന്മാരും കുളിച്ചു ശുദ്ധിയോടെ നല്ല വസ്ത്രം ധരിച്ച് ക്ഷേത്രദർശനത്തിനു പോകുന്നതിനെ വികലമായി ചിത്രീകരിച്ച്, പൊതു സമൂഹത്തെ അടച്ചാക്ഷേപിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതും സാഹിത്യ പ്രവർത്തനമല്ല, സാഹിത്യാഭാസമാണ്. 

കഥാപാത്രങ്ങളിലൂടെ സംസാരിക്കുന്നത് എഴുത്തുകാരൻ തന്നെയാണ്, എന്ന വസ്തുതയും നാം മറക്കരുത്.
കൈ വെട്ടിയും തല വെട്ടിയുമല്ല,  കാലാകാലങ്ങളായി സനാതന ധർമ്മം ഇത്തരക്കാരോടു പ്രതികരിച്ചിരുന്നത്. 
ആരുടേയും ആഹ്വാനമില്ലാതെ സംഘടിതശ്രമങ്ങളില്ലാതെ എല്ലാ അനഭിമത പ്രവണതകളേയും കാലത്തിന്റെ ചവററുകുട്ടയിൽ നിക്ഷേപിക്കുന്ന സഹജസ്വഭാവം അതിനുണ്ട്.
ഒരു മാപ്പു പറച്ചിലിൽ തീരുന്നതല്ല പ്രശ്നങ്ങൾ....


-- Raji Chandrasekhar
03 - 08 - 2018





No comments: