Jagan :: പുനരധിവാസ പദ്ധതികൾ തുടരുന്നു

Views:

പ്രളയാനന്തര കേരളത്തിൽ സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികൾ തുടരുന്നു. മുഖ്യമന്ത്രിക്കു വേണ്ടി നിയമിച്ചിട്ടുള്ള അനേകം ഉപദേശകരെ കൂടാതെ ഇപ്പോൾ ധനകാര്യ മന്ത്രിക്കും  ഉപദേശകരെ നിയമിക്കാൻ നീക്കം നടക്കുന്നതായി അറിയുന്നു. ഒരാൾ ആണോ ? ഒന്നിലധികം ആണോ? ക്യാബിനറ്റ് പദവി കൂടി നൽകുമോ എന്നൊക്കെ കണ്ടറിയണം...........!!

നമ്മുടെ ധനകാര്യ മന്ത്രി വെറും രാഷ്ട്രീയക്കാരൻ മാത്രമല്ല. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള വ്യക്തി കൂടിയാണ്. ധനതത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ആളാണ്.

ഒരു സംസ്ഥാനത്തിന്റെ ധനകാര്യ വകുപ്പ്  ഭംഗിയായി കൈകാര്യം ചെയ്യാൻ ഉപദേശകർ ഇല്ലാതെ തന്നെ ഇദ്ദേഹത്തിന് കഴിയുമെന്ന് തെളിയിച്ചിട്ടുള്ള വ്യക്തിയും ആണ്.

മുൻപും ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള പ്രഗൽഭനും ആണ്.

അപ്പോൾ പിന്നെ അദ്ദേഹത്തിന് ഉപദേശകരെ നിയമിക്കുന്നെങ്കിൽ അത്  "പുനരധിവാസം" അല്ലാതെ മറ്റെന്താണ്.............?

എ. സമ്പത്തിന്റെ നിയമനം കഴിഞ്ഞിട്ട്ഇനിയും തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടുന്ന ബാക്കി 18 "തോറ്റ എം. പി മാർക്ക കൂടി തൊഴിൽ തരപ്പെടുത്തിക്കൊടുക്കേണ്ടതാണ്...............!

കണക്ക് എത്ര കൃത്യം എന്ന് നോക്കൂ............?
മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും കഴിഞ്ഞാൽ ബാക്കി മന്ത്രിമാരുടെ എണ്ണവും 18.........!!

എല്ലാ മന്ത്രിമാർക്കും ഓരോ "തോറ്റ എം.പിമാരെ" ഉപദേശകരായി അങ്ങ് നിയമിച്ചുകൊടുക്കുക.ക്യാബിനറ്റ് റാങ്ക് കൂടി നൽകിയാൽ കാര്യം ശുഭം.............!!

പ്രളയമാണ്, ജനം ദാരിദ്ര്യത്തിലാണ്, സർക്കാർ ചെലവ് ചുരുക്കണം, ധൂർത്ത് കുറയ്ക്കണം എന്നൊക്കെ ചില വിവരദോഷികൾ പറഞ്ഞെന്നിരിക്കും. ഒന്നും കേൾക്കേണ്ട. ശത്രുക്കളാ, അവരെ അവരുടെ വഴിയ്ക്ക് വിട്ടേരേ..............!

നമ്മുടെ ആൾക്കാരെ കഴിയുന്നത്ര രക്ഷപ്പെടുത്തണം.
ലാസ്റ്റ് ചാൻസാ...........!!
എല്ലാം ശരിയാകട്ടെ..........!!!


ഒടുവിലാൻ:
നമ്മുടെ ധനകാര്യ മന്ത്രിക്ക് ഒരു ഉപദേശകനെ നിയമിക്കുമ്പോൾ സ്വാഭാവികമായും ആ ഉപദേശകൻ അദ്ദേഹത്തെക്കാൾ വിദ്യാഭ്യാസ യോഗ്യതയും പ്രായോഗിക പരിചയവും അനുഭവജ്ഞാനവും ഉള്ള ആൾ തന്നെ ആയിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം..........!

എ.സമ്പത്തിനെതിരേ വിമർശനം ഉണ്ടായപ്പോൾ, തമിഴ്നാടും തെലങ്കാനയും ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും ദില്ലിയിൽ ഒന്നിലധികം പ്രതിനിധികൾ ഉണ്ടെന്നും കേരളം ഇപ്പോൾ മാത്രമാണ് ദില്ലിയിൽ പ്രതിനിധിയെ നിയമിച്ചതെന്നും ഉള്ള ന്യായീകരണം കേട്ടു.

ഇതിൽ എത്ര സംസ്ഥാനങ്ങളിലെ ജനങ്ങൾ പ്രളയക്കെടുതി മൂലം ദുരിതത്തിലാണെന്നും, എത്ര സംസ്ഥാന സർക്കാരുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ ധനസഹായത്തിനായി കേരള സർക്കാരിനെ പോലെ അന്യന്റെ മുന്നിൽ കൈ നീട്ടി നിൽക്കുന്നു എന്ന കൂടി ദയവായി വെളിപ്പെടുത്തണം.




No comments: