Subscribe malayalamasika Youtube Channel 

Jagan :: ഒരു കുപ്പി മദ്യവും, ഫേസ് ബുക്കും, പിന്നെ.....

Views:


തലസ്ഥാന നഗരിയിൽ മദ്യപിച്ചു ലക്കുകെട്ട പ്രശസ്ത യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ തന്റെ പെൺസുഹൃത്തിനോടൊപ്പം നിയന്ത്രണമില്ലാതെ അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് യുവപത്രപ്രവർത്തകൻ ദാരുണമായി മരണമടഞ്ഞു.

ഈ സംഭവത്തിന്റെ വിശദ വിവരങ്ങൾ പത്ര ദൃശ്യമാധ്യമങ്ങൾ ആഘോഷിച്ചു കൊണ്ടിരിക്കുന്ന ദിവസമായതിനാൽ ഈയുള്ളവൻ പ്രസ്തുത സംഭവത്തിന്റെ വിവരണം ഒറ്റ വാചകത്തിൽ ഒതുക്കിയെന്നു മാത്രം.

നിരപരാധിയും, സാധുവും ആയ ആ പത്രപ്രവർത്തക സുഹൃത്തിന്റെ ഭാര്യയും, രണ്ട പിഞ്ച് കുഞ്ഞുങ്ങളും,ബന്ധുക്കളും അടക്കമുള്ള കുടുംബം അനാഥമായി. അവരുടെ ദു:ഖത്തിൽ നമുക്കും പങ്കുചേരാം.
ഒരു കുടുംബത്തിനും ഇത്തരത്തിൽ ഒരു ദുര്യോഗം ഉണ്ടാകാതിരിക്കട്ടെ.

ഈയുളളവന്റെ ചിന്ത മറ്റ പല ദിശകളിലേക്കുമാണ് സഞ്ചരിക്കുന്നത്.
കഥാനായകനായ ഐ.എ.എസ് ഉദ്യോഗസ്ഥനെ കുറിച്ച് എല്ലാവർക്കും അറിയാം, അഥവാ അറിയണം.

  • ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനേകം വർഷങ്ങളായി നിസ്തുലമായ രീതിയിൽ പ്രവർത്തിച്ച് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മാർഗ്ഗദർശിയായ, ഏവരും ബഹുമാനിക്കുന്ന വ്യക്തിത്വത്തിന് ഉടമയായ ഒരച്ഛന്റെ മകൻ...........!
  • സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി, യുവാവ് ആയിരിക്കുമ്പോൾ തന്നെ, സത്യസന്ധവും, നിഷ്പക്ഷവും, ആദർശധീരവും, ആരെയും കൂസാത്തതും, ആരാലും സ്വാധീനിക്കാൻ കഴിയാത്തതും, ചടുലവുമായുള്ള ഔദ്യോഗിക ജീവിതം നയിച്ച മാതൃകാ ഉദ്യോഗസ്ഥൻ...........!
  • ഒരു പുരുഷായുസ്സു മുഴുവൻ കഷ്ടപ്പെട്ടാലും സ്വന്തമാക്കാൻ കഴിയാത്ത സൽപ്പേരും പ്രതിഛായയും ചുരുങ്ങിയ കാലം കൊണ്ട് കരസ്ഥമാക്കിപത്ര ദൃശ്യമാധ്യമങ്ങളിൽ ഇടം പിടിച്ച, ജനമനസ്സുകളിൽ തന്റേതായ വേറിട്ട സ്ഥാനം നേടിയെടുത്ത അവിവാഹിതനായ യുവപ്രതിഭ...........!
  • കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ കേരളത്തിലെ ആദിവാസി മേഖലയിൽ നിന്ന് ഐ.എ.എസ്സിസ് ഉന്നത റാങ്ക് നേടി വിജയിച്ച ഒരു പെൺകുട്ടിയ്ക്ക് സിവിൽ സർവ്വീസ് കോഴ്സിന് ചേരാൻ പോലും പ്രചോദനമായ ഉന്നത വ്യക്തിത്വം.............!
  • ജനമനസ്സുകളിലും, പൊതുവേദികളിലും, പത്ര ദൃശ്യമാധ്യമങ്ങളിലും ഇദ്ദേഹത്തിനുള്ള സ്വീകാര്യതയും പ്രതിച്ഛായയും ആണ് തനിയ്ക്ക് സിവിൽ സർവ്വീസ് കോഴ്സിന് ചേരാൻ പ്രചോദനം ആയതെന്ന് ഒരു അഭിമുഖത്തിൽ ആ കുട്ടിയുടെ സാക്ഷ്യപ്പെടുത്തൽ...........!

പക്ഷെ,
എല്ലാം....................
എല്ലാം .................
കഴിഞ്ഞ ഒറ്റ രാത്രി കൊണ്ട്,
ഒരു കുപ്പി മദ്യത്താൽ............
ഒരു മദിരാക്ഷിയുടെ സാന്നിദ്ധ്യത്താൽ നശിച്ചു............. !!

നേടിയെടുത്തതെല്ലാം ഒരു ചില്ലുകൊട്ടാരം പോലെ തകർന്നു വീണു............!!

നിരപരാധിയായ ഒരു യുവാവിന്റെ ജീവൻ നടുറോഡിൽ പൊലിഞ്ഞു ............!!

ഒരു യുവതിയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും മറ്റു ബന്ധുക്കളും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതം നഷ്ടപ്പെട്ടു............!!

ഔദ്യോഗിക ജീവിതത്തിൽ ഇനിയും ഉന്നതമായ അനേകം പടവുകൾ താണ്ടേണ്ടിയിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതവും, വ്യക്തി ജീവിതവും തകർന്നടിഞ്ഞു ...........!!

മദ്യപിച്ച് വാഹനം ഓടിച്ചതിനാൽ മരിച്ച യുവാവിന്റെ കുടുംബത്തിന് നൽകേണ്ടി വരുന്ന വമ്പിച്ച നഷ്ടപരിഹാരത്തുകയുടെ ബാദ്ധ്യത പ്രസ്തുത ഉദ്യോഗസ്ഥന്.............!!

ആരാണ്, എന്താണ് ഇതിനൊക്കെ കാരണമായത്.........?

ഒരു കുപ്പി മദ്യവും, ഫേസ് ബുക്കും, പിന്നെ ഒരു പെണ്ണും.......!

മിതമായി സ്നേഹിച്ചാൽ മദ്യം ഒരു നല്ല സുഹൃത്താണ്, ഔഷധമാണ്............!
അമിതമായി സ്നേഹിച്ചാൽ ഈ സുഹൃത്ത് ശത്രുവായി മാറും, ഔഷധം വിഷമായി മാറും............!
ഇവിടെ സംഭവിച്ചത് അതാണ്.
മദ്യപിച്ച് ലക്കുകെട്ട്, തല ഉയർത്താനാകാതെ, തെരുവിലെ പാർക്ക് ബെഞ്ചിൽ ഒരു നാലാംകിട സാമൂഹ്യ വിരുദ്ധനെ പോലെ ഇരിക്കുന്ന അഥവാ കിടക്കുന്ന ഉന്നതനായ ഈ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനെ കുറിച്ച് ചിന്താക്കാൻ പോലും വിഷമം തോന്നുന്നു.

ഫേസ്ബുക്ക് എന്ന സമൂഹമാദ്ധ്യമത്തിന്റെ ദുരുപയോഗം കൂടി ഈ ദുരന്തത്തിന് കാരണമാകുന്നു. ഒരു ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനെ പോലും വഴി തെറ്റിക്കാൻ കഴിയുന്ന തരത്തിൽ ഫേസ് ബുക്കിന്റെ സ്വാധീനം വളർന്നെങ്കിൽ, നമ്മുടെ യുവാക്കളുടെ അവസ്ഥ ഒന്ന ചിന്തിച്ചു നോക്കുക.
പരിതാപകരം, തികച്ചും അപകടകരം.........!

ഉദ്യോഗസ്ഥനെ പരിചയപ്പെട്ടത് ഫേസ് ബുക്ക് വഴി ആണെന്ന് പെൺസുഹൃത്ത് മൊഴി നൽകി. രാത്രിയിൽ 1 മണിക്ക് മദ്യപിച്ച് ബോധമില്ലാത്ത ഒരു യുവാവ് ഫോൺ ചെയ്യുമ്പോൾ, കേവലം ഫേസ് ബുക്ക് സൗഹൃദത്തിന്റെ പേരിൽ  സടകുടഞ്ഞെഴുന്നേറ്റ്, കാറുമായി തെരുവുകൾ തോറും അയാളെ അന്വേഷിച്ച് അലഞ്ഞു തിരിയാൻ ധൈര്യം കാണിക്കുന്ന പെൺമ................!!
അത്യന്താധുനിക ന്യൂ ജെൻ ഫെമിനിസത്തിന്റെ പ്രതിനിധി............!!

അസമയത്ത് പെൺകുട്ടികൾ റോഡിൽ ഇറങ്ങി സഞ്ചരിക്കുന്നതിനെ കുറിച്ച് ചില ഫെമിനിസ്റ്റുകൾ കൂടി പങ്കെടുത്ത ഒരു ചാനൽ ചർച്ചയിൽ ഒരു ഫെമിനിസ്റ്റ് അഭിപ്രായപ്പെട്ടത് ഈ യുള്ളവൻ ഓർക്കുന്നു.
അവരുടെ അഭിപ്രായത്തിൽ,
"അസമയം "
എന്ന ഒന്നില്ലത്രേ.........!
അവർക്ക് എല്ലാ സമയവും "സമയം " മാത്രം തന്നെയാണത്രേ............!!
"അസമയം'' അല്ലത്രേ..........!!!
പ്രത്യേകിച്ച് പെൺകുട്ടികൾക്ക്........!

ഏതു സമയവും പെൺകുട്ടികൾക്ക് ആരേയും ഭയക്കാതെ റോഡിൽ ഇറങ്ങി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സമരത്തിന് ആഹ്വാനം നൽകാനും ആ മഹതി ചാനൽ ചർച്ചയിൽ തയ്യാറായി.........!!

ഇനി, ഈ പശ്ചാത്തലത്തിൽ നമ്മുടെ ഐ.എ.എസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട സംഭവം നമുക്ക് ഒന്ന പുനരാവിഷ്ക്കരിച്ചു നോക്കാം.
മദ്യപിച്ചു ലക്കുകെട്ട ഈ യുവാവ് അർദ്ധരാത്രിക്ക ശേഷം തന്റെ ഫേസ്ബുക്ക് (പെൺ) സുഹൃത്തിനെ താൻ നിൽക്കുന്ന സ്ഥലത്തേക്ക് ക്ഷണിച്ചപ്പോൾ
"ക്ഷമിക്കൂ സുഹൃത്തേ,രാത്രി വളരെ വൈകിയിരിക്കുന്നു.ഇപ്പോൾ വരാൻ ബുദ്ധിമുട്ടാണ്.നമുക്ക് നാളെ രാവിലെ കാണാം.ശുഭരാത്രി......!"
എന്ന് മാന്യമായി മറുപടി നൽകിയിട്ട് കിടന്ന് ഉറങ്ങിയിരുന്നെങ്കിൽ...........?

ഈ ദുരന്തങ്ങൾ ഒന്നും തന്നെ സംഭവിക്കില്ലായിരുന്നു.
ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു.
അനേകം വ്യക്തികളുടെ ജീവിതം നഷ്ടപ്പെടില്ലായിരുന്നു.
അയാൾ പാർക്കിലെ ബെഞ്ചിൽ കിടന്ന് ഉറങ്ങിയേനെ. അല്ലെങ്കിൽ, ടാക്സി വിളിച്ച് വീട്ടിൽ പോയേനെ.
പതിവുപോലെ സമാധാനപരമായ ഒരു സുപ്രഭാതം പൊട്ടി വിടർന്നേനെ.........!

നമ്മുടെ യുവാക്കൾക്കും, പെൺകുട്ടികൾക്കു് പൊതുവേയും, ഫെമിനിസ്റ്റുകളായ സഹോദരിമാർക്ക് പ്രത്യേകിച്ചും ഈ ദുരന്തം ഒരു പാoമായെങ്കിൽ എന്ന് ആശിച്ചു പോകുന്നു..............!
വെറുതേ.............!!

കവി മധുസൂദനൻ നായരുടെ ഭാഷയിൽ,
'' ഒക്കെ ഒരു ഭ്രാന്തന്റെ സ്വപ്നം ........................"No comments:

ഉള്ളടക്കം

മലയാളമാസിക സംഭാവനകൾ സ്വീകരിക്കുന്നതാണ്. 9995361657@upi
11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)