Jagan :: പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവിന്റെ മകനും പീഡനക്കേസിൽ പ്രതിയുമായ പ്രമുഖന്റെ ശബരിമല സന്ദർശനം.

Views:


കഴിഞ്ഞ ദിവസം പത്ര ദൃശ്യമാധ്യമങ്ങൾക്കൊപ്പം നവ മാധ്യമങ്ങളും ഏറെ ചർച്ച ചെയ്ത വിഷയമാണ് പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവിന്റെ മകനും  പീഡനക്കേസിൽ പ്രതിയുമായ പ്രമുഖന്റെ ശബരിമല സന്ദർശനം.
ജാരസന്തതിയുടെ പിതൃത്വത്തെ ചൊല്ലിയുള്ള സംശയവും തർക്കവും ഒക്കെ തീർക്കാനായി DNA ടെസ്റ്റ് നടത്താൻ തീരുമാനം ആയിരുന്നെങ്കിലും കലശലായ പനിയും വയറിളക്കവും മൂലം രക്തസാമ്പിൾ എടുക്കന്നതിന് ഈ പ്രമുഖൻ വിമുഖത കാട്ടി അവസാനം വരെ പിടിച്ചു നിന്നെങ്കിലും ഒടുവിൽ രക്തസാമ്പിൾ നൽകേണ്ടി വന്നു.

ഈ സാഹചര്യത്തിൽ ശബരിമല ശ്രീ അയ്യപ്പന്റെ പാദാരവിന്ദങ്ങളെ തന്നെ അഭയം പ്രാപിക്കണമെന്ന് പിതാശ്രീ ഉപദേശിച്ചതുകൊണ്ടാകാം ചിങ്ങമാസപ്പുലരിയിൽ തന്നെ കറുപ്പുടുത്ത്, ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി കയറി അയ്യന്റെ മുന്നിലെത്തിയത് ......!

അത്രയ്ക്ക് ദ്രോഹം ആണല്ലോ അയ്യപ്പനോടും അയ്യപ്പഭക്തരോടും പിതാശ്രീയും കൂട്ടരും ചെയ്തു കൂട്ടിയത്...........!

''വരമ്പത്തു കൂലി "
എന്നൊക്കെ മൈക്കും പുരുഷാരവും കാണുമ്പോൾ ഒരു ഓളത്തിന് അങ്ങു പ്രസംഗിച്ചു പോകും എന്നല്ലാതെ, ചെയ്തു പോയ പണിക്ക് കൂലി സ്വന്തം മകന് പീഡനക്കേസ് പ്രതി എന്ന രൂപത്തിൽ തന്നെ കിട്ടിയത് ഇരുട്ടത്ത് കിട്ടിയ അടി പോലെ ആയി.

അതെന്തായാലും  രക്തസാമ്പിൾ കൊടുത്തതതിന് പിന്നാലെ സന്നിധാനത്ത് പോയി എന്തായിരിക്കും പ്രാർത്ഥിച്ചതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് എല്ലാം മനസ്സിലായി.........!

എന്നു മാത്രമല്ല സോപാനത്തിൽ കൈകൂപ്പി നിന്നപ്പോൾ ആ നെഞ്ചിനകത്തെ ഇടിയും, ഉരുവിട്ട പ്രാർത്ഥനയും ഇങ്ങ് പതിനെട്ടാം പടിക്ക് താഴെ നടപ്പന്തലിൽ നിന്നവർക്ക് പോലും വ്യക്തമായി കേൾക്കാമായിരുന്നത്രേ.......!!
മുൻകാല ചരിത്രം അനുസരിച്ച് എത്ര മുട്ടിപ്പായി പ്രാർത്ഥിച്ചാലും നിത്യബ്രഹ്മചാരി ആയ അയ്യപ്പൻ പീഡനം, വ്യഭിചാരം മുതലായ നാറ്റക്കേസുകൾക്ക് കൂട്ടുനിൽക്കുമെന്ന് തോന്നുന്നില്ല.
ഇനിയിപ്പോൾ പിതാശ്രീയുടെ രാഷ്ട്രീയ പിടിപാടിലും ഭരണത്തിലിരിക്കുന്നതിന്റെ പേരിലുള്ള വിരട്ടൽ ഭയന്നും അദ്ദേഹത്തിന് മനംമാറ്റം വല്ലതും വന്നാൽ ഭാഗ്യം.........!
എന്തായാലും നോക്കാം......!!

അല്ല മാഷേ ,
ഒരു സംശയം...........!
മല കയറാൻ പോയപ്പോൾ .. രഹ്നാ ഫാത്തിമയേയോ, ബിന്ദുവിനെയോ, കനക ദുർഗ്ഗയേയോ കൂടെ കൂട്ടാത്തത് എന്തായിരുന്നു എന്ന് ചോദിക്കുന്നില്ല. പച്ച വെള്ളം പോലും ചവച്ചു കുടിക്കുന്ന താങ്കൾ അത്തരക്കാരുടെ മുഖത്തു പോലും നോക്കില്ലെന്നറിയാം.
എങ്കിലും നവോത്ഥാന നായകനായ പിതാശ്രീയുടെ അന്തസ്സും വ്യക്തിത്വവും ഇടിയാതിരിക്കാൻ സ്വന്തം ഭാര്യയെ കൂടെ കൂട്ടാമായിരുന്നു.......!
അതിനിത്തിരി പുളിക്കും, അല്ലേ?

ആക്ടിവിസവും നവോത്ഥാനവും ഒക്കെ പൊതുജനങ്ങളുടെ മാത്രം നെഞ്ചിൽ കയറി നടത്തിയാൽ മതി.....! സ്വന്തം കുടുംബം സുരക്ഷിതമായിരിക്കണം.
അവിടെ നവോത്ഥാനം നടപ്പാക്കേണ്ട,   അല്ലേ......?

നവോത്ഥാന നായകന്മാർക്ക് ഇനിയെങ്കിലും നല്ല ബുദ്ധി ഉദിക്കുമോ.......?!




No comments: