Subscribe malayalamasika Youtube Channel 

Jagan :: നവോത്ഥാനനായകൻമാർ ഇതൊക്കെ കാണുന്നുണ്ടാകുമോ.........!?

Views:


വിവാദം സൃഷ്ടിച്ച സിസ്റ്റർ അഭയ കേസിൽ 27 വർഷത്തിനുശേഷം ഇന്നലെ എറ്റവും പ്രധാനപെട്ട സാക്ഷി, കോടതിയിൽ കൂറുമാറിയത്രേ............!

സംഭവം നടന്ന രാത്രിയിൽ മഠത്തിൽ സിസ്റ്റർ അഭയയോടൊപ്പം  താമസിച്ചിരുന്ന സഹപാഠി ആയിരുന്ന ഒരു സിസ്റ്റർ ആണ് പ്രസ്തുത സാക്ഷി.
  • അർദ്ധരാത്രിക്കു ശേഷം ഇരുവരും പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും, 
  • അതിനിടെ കുടിവെള്ളം എടുക്കാനായി അഭയ അടുക്കളയിലേക്ക് പോയി എന്നും, 
  • കുറച്ചു സമയത്തിനു ശേഷം അടുക്കളയിൽ എന്തോ ശബ്ദം കേട്ടു എന്നും, 
  • താൻ ചെന്നു നോക്കുമ്പോൾ സിസ്റ്റർ അഭയയുടെ  ശിരോവസ്ത്രവും, ചെരിപ്പും, ഒരു കൈക്കോടാലിയും അടുക്കളയിൽ കിടപ്പുണ്ടായിരുന്നു എന്നും,
  • ഫ്രിഡ്ജ് തുറന്നു കിടക്കുകയായിരുന്നു എന്നും 
ഉള്ള, 27 വർഷം മുൻപ് കോടതി മുൻപാകെ നൽകിയ വളരെ നിർണ്ണായകവും, പ്രധാനപ്പെട്ടതുമായ മൊഴിയാണത്രേ ഈ സാക്ഷി ഇന്നലെ മാറ്റിയത്...........!

അത് കൂറുമാറിയതല്ല മാഷേ ...........!
27 വർഷം മുൻപ് കൊടുത്ത മൊഴി ആരാ ഇത്ര കൃത്യമായി ഓർത്തു വയ്ക്കുന്നത്.........?
കാലപ്പഴക്കത്താൽ മറന്നു പോയതാകും.......!!
ഇത്തരത്തിൽ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കേസിന്റെ അന്വേഷണം,  കോടതി നടപടികൾ തുടങ്ങിയവ 27 വർഷം വരെ നീട്ടിക്കൊണ്ടു പോയവനെ ഒക്കെ വേണം തൂക്കിലേറ്റാൻ.

വേണമെന്നു വിചാരിച്ചാൽ, ഒരു കേസിന്റെ അന്വേഷണവും കോടതി നടപടികളും പൂർത്തിയാക്കി, കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ ഒരു വർഷക്കാലം പോലും വേണ്ട എന്ന തെളിയിക്കുന്ന എത്രയോ കൊലക്കേസുകൾ നമ്മുടെ മുന്നിൽ തന്നെ ഉണ്ട് ?

അപ്പോൾ അതൊന്നുമല്ല കാര്യം.........!
ഈ കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന് 27 വർഷം മുൻപു തന്നെ 'ആരൊക്കെയോ' തീരുമാനിച്ചതാണ് എന്ന് വളരെ വ്യക്തം..........!!
അത് ആരൊക്കെ എന്ന വിദഗ്ധ ഏജൻസിയെ നിയോഗിച്ച് അന്വേഷണം നടത്തി കണ്ടെത്തി, അവരെ ശിക്ഷിക്കേണ്ടതാണ് ഇനി  സിസ്റ്റർ അഭയ കേസിനേക്കാൾ പ്രാധാന്യം അർഹിക്കുന്നത്.

കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന പ്രതീക്ഷയിൽ കോടതി കയറിയിറങ്ങുന്ന ആ 'ബഹുമാന്യവ്യക്തി' യുടെ  മരണം വരെയോ, അല്ലെങ്കിൽ, പ്രതികളായ 'വികാരി' (യോജിച്ച പദവിപ്പേര്, അല്ലേ?) യുടേയും, 'കന്യാ'സ്ത്രീ (?) യുടേയും മരണം വരെയോ ഈ കേസ് അനുസ്യൂതം നീളും എന്നല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.
അഭയക്കേസിന്റെ തുടക്കത്തിൽ CBI അന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്ന മലയാളിയും, ക്രിസ്ത്യാനിയും ആയ ഒരു ഉദ്യോഗസ്ഥന്റെ അനുഭവകഥ, അദ്ദേഹം തന്നെ ഒരു സുഹൃദ് സംഗമത്തിൽ വിവരിച്ചത് ഈയുള്ളവൻ ഓർത്തു പോകുന്നു. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തുന്നത് ശരിയല്ലാത്തതിനാൽ അതിനു മുതിരുന്നില്ല. അന്ന് അദ്ദേഹം Dy.S.P ആയിരുന്നു എന്നാണ് ഓർമ്മ. സത്യസന്ധമായും സ്വാധീനങ്ങൾക്ക് വഴങ്ങാതെയും കേസ് അന്വേഷിച്ച അദ്ദേഹം, കുറ്റവാളികളിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളുടെ പിൻബലത്തോടെ പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങുന്ന ഘട്ടമായപ്പോൾ അന്വേഷണം അട്ടിമറിക്കാനും, അന്വേഷണ റിപ്പോർട്ട് തിരുത്താനും "ഉന്നതങ്ങളിൽ" നിന്നും "ഇടപെടൽ" ഉണ്ടായതും ഒക്കെ പരസ്യമായ രഹസ്യമാണ്. യാതൊരു തരത്തിലും വഴങ്ങാതിരുന്ന ആ ഉദ്യോഗസ്ഥനെ ഔദ്യോഗികമായി പീഡിപ്പിക്കാനായി പിന്നീടുള്ള നീക്കം......!
എന്തിനധികം...........?
ഉപദ്രവം സഹിക്കാതായപ്പോൾ കേസിന്റെ  അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ച്, അദ്ദേഹം CBI യിൽ നിന്നും രാജിവെച്ചു പിരിഞ്ഞു എന്ന് ചരിത്രം.
ടെലിവിഷനും, സമൂഹ മാദ്ധ്യമങ്ങളും ഇന്നത്തെ പോലെ സജീവമല്ലാതിരുന്ന അക്കാലത്ത് കുറച്ചു ദിവസങ്ങൾ മാത്രം ഈ വാർത്തകൾ  പത്രങ്ങൾ ആഘോഷമാക്കി. സാവധാനം എല്ലാം കെട്ടടങ്ങി. ആ ഉദ്യോഗസ്ഥൻ പോലും ഇന്ന് വിസ്മൃതിയിലാണ്ടു.
ഇതിനു സമാനമായ രീതിയിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിന്റെയും പോക്ക്.
പരാതിക്കാരേയും ഇരകളേയും ഒക്കെ ഒതുക്കുന്നു,  നശിപ്പിക്കുന്നു, പട്ടിണിക്കിടുന്നു, പൂട്ടിയിടുന്നു, സഭാ വസ്ത്രം ഊരിച്ച് പുറത്താക്കുന്നു, അങ്ങനെ, അങ്ങനെ അവസാനം ..............!?
കോളിളക്കം സൃഷ്ടിച്ച മറ്റൊരു 'അച്ചൻകേസ്' ഇനിയും മറക്കാറായിട്ടില്ല.

കുമ്പസാരത്തിന് പള്ളിയിൽ എത്തിയ വീട്ടമ്മയെ ഇടവക വികാരി പീഡിപ്പിച്ചു. പിന്നെ, സുഹൃത്തുക്കളായ മറ്റ് അച്ചൻമാരെ ചേർത്ത് "സഹകരണ സംഘം" ഉണ്ടാക്കി, റിലേ പീഡിപ്പിക്കൽ വർഷങ്ങളോളം അരങ്ങേറി.
(ഇതിലെ തമാശ എന്ന് പറയുന്നത്,  വർഷങ്ങൾക്ക് ശേഷം സംഘത്തിലെ ഒരച്ചൻ തന്നെ മൂന്നു സെഞ്ചുറിയും കടന്ന് മുന്നേറിയപ്പോൾ ആണത്രേ ഇത് 'പീഡിപ്പിക്കൽ' ആയിരുന്നു എന്ന് 'പാവം' വീട്ടമ്മ അറിയുന്നത്..........!)

എന്തായാലും, സംഗതി പുറത്തു കൊണ്ടുവന്നതും, നിയമ നടപടികൾക്ക് മുൻകയ്യെടുത്തതും വിട്ടമ്മയുടെ ഭർത്താവ് തന്നെയായിരുന്നു എന്നത് ഇന്നും കൗതുകമായി ശേഷിക്കുന്നു...........!
കേസും കൂട്ടവുമായി, തെളിവു ശേഖരിക്കലായി, അറസ്റ്റായി.............!
പത്രങ്ങളിലും ചാനലുകളിലും ആഘോഷമായി.............!!

ഠിം............!! കഴിഞ്ഞു. കേസിലെ പ്രതികളായ "സഹകരണ സംഘത്തിലെ''
സഹകാരി അച്ചൻമാർ ഇപ്പോൾ എവിടെയാണോ...........?
ആ വീട്ടമ്മ ജീവിച്ചിരിപ്പുണ്ടോ.......? ആ..............! ആർക്കറിയാം.........!?

ഇതിൽ നിന്നൊക്കെ നമുക്ക് മനസ്സിലാകുന്നത് ഇന്ന് നിലവിലുള്ള ഇന്ത്യൻ പീനൽ കോഡിൽ ഒതുങ്ങുന്നതല്ല നമ്മുടെ 'വികാരി' അച്ചൻമാർ ........!
അവർ ''അതുക്കും മേലെ..........!"
അവർക്ക് നിയമസംഹിത പോലും വേറേ............!?
പട്ടിക്കും, പൂച്ചയ്ക്കും, കുരങ്ങിനും അടക്കം എന്തിനും ഏതിനും പ്രതികരിക്കുന്ന, പ്രതിഷേധ ഖഡ്ഗവുമായി ചാടി വീഴുന്ന
  • സാംസ്കാരിക നായകന്മാരേയും, 
  • നായികമാരേയും, 
  • മനുഷ്യാവകാശ പ്രവർത്തകരേയും
ഒന്നും ഇതുപോലുള്ള മനുഷ്യ ജീവനു വേണ്ടി ചെറുവിരൽ അനക്കാൻ പോലും കാൺമാനില്ല............!!
സ്ത്രീ സുരക്ഷയുടെ വക്താക്കളെന്ന് വീമ്പിളക്കുന്ന, ഇത് കേരളമാണ് എന്ന് ആക്രോശിച്ച് നടക്കുന്ന 
നവോത്ഥാന നായകൻമാർ ഇതൊക്കെ കാണുന്നുണ്ടാകുമോ.........!?

No comments:

ഉള്ളടക്കം

മലയാളമാസിക സംഭാവനകൾ സ്വീകരിക്കുന്നതാണ്. 9995361657@upi
11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)