Jagan :: RSS കാരന്റെ കാക്കി ട്രൗസറിനെ വില കുറച്ചു കാണേണ്ടതില്ല.

Views:


പ്രളയ ദുരന്തത്തിൽ പെട്ട് ദുരിതമനുഭവിക്കുന്ന നമ്മുടെ സഹജീവികളുടെ അതിജീവനത്തിനായി കേരളം ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ, രക്ഷാപ്രവർത്തനങ്ങൾക്കും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി, കക്ഷിരാഷ്ട്രീയ ഭേദമെന്യേ, ജാതി മത ചിന്തകൾക്കതീതമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ വേളയിൽ, അവരുടെ ഒത്തൊരുമയും ആർജ്ജവവും നഷ്ടപ്പെടുത്തുന്ന തരത്തിൽ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന അഭിപ്രായപ്രകടനങ്ങളും വിമർശനങ്ങളും വേദനയോടു കൂടി മാത്രമേ കേൾക്കാനാകൂ...............!

ചിഹ്നങ്ങൾ ധരിച്ചു കൊണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിക്കരുത് എന്ന ഒരു 'വിലക്ക്' കൂട്ടത്തിൽ വളരെ ശ്രദ്ധേയമായി.........!

കൂടാതെ, രക്ഷാപ്രവർത്തനങ്ങളും, ദുരിതാശ്വാസ സേവനങ്ങളും മറ്റും നടത്തുമ്പോൾ ആർ.എസ്.എസ്.കാർ എന്തിനാണ് കാക്കി ട്രൗസർ ധരിക്കുന്നത് എന്ന വിമർശനം അതിനേക്കാൾ ശ്രദ്ധേയമായി .............!!

കാലാകാലങ്ങളായി, പലതവണ, പലതരത്തിലുള്ള ദുരന്തങ്ങളും, അപകടങ്ങളും, ഭൂമികുലുക്കങ്ങളും, പ്രളയവും, ഉരുൾപൊട്ടലും, ട്രെയിൻ അപകടങ്ങളും ഒക്കെ മാനവരാശിക്ക് ദുരിതം വിതച്ചു കൊണ്ട്, കേരളത്തിലും, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും (ഭാരതത്തിനു പുറത്തും) ഉണ്ടായിട്ടുണ്ട്.

അപ്പോഴൊക്കെ, വിവിധ സന്നദ്ധ സംഘടനകൾ, റെഡ് ക്രോസ്, സേവാഭാരതി തുടങ്ങിയ സംഘടനകൾ, റോട്ടറി, ലയൺസ്, വൈസ് മെൻ മുതലായ അന്തർദ്ദേശീയ സന്നദ്ധ സംഘടനകൾ, DYFI, SDPI, SFI, AISF, KSU, MSF, ABVP,  RSS, തുടങ്ങി രാഷ്ട്രീയ കക്ഷികളുടെ വിവിധ ഘടകങ്ങളിൽപ്പെട്ട സംഘടനകൾ, മറ്റ് യുവജന സംഘടനകൾ, ക്ലബ്ബുകൾ ഒക്കെ രക്ഷാപ്രവർത്തനങ്ങളും, ദുരിതാശ്വാസ സേവനങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്, ലക്ഷക്കണക്കിന് ഗുണദോക്താക്കൾക്ക് ആശ്വാസമായിട്ടുണ്ട്..........!

അന്നെല്ലാം അവരൊക്കെ അവരുടേതായ ചിഹ്നങ്ങളും യൂണിഫോമും അണിഞ്ഞു കൊണ്ടു തന്നെയാണ് ഇത്തരം സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നത്.

അന്നൊന്നും ഇത്തരത്തിൽ ഒരു  'വിലക്ക് ' ഒരു ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
ഒരു വിമർശനവും എതിരഭിപ്രായ പ്രകടനവും ഒരു കോണിൽ നിന്നും ഉണ്ടായിട്ടില്ല.

മറിച്ച്, ഏതു സംഘടനയുടെ പേരിൽ ആയാലും സാരമില്ല, ദുരന്തമുഖത്തേക്ക് കഴിയുന്നത്ര കുടുതൽ സന്നദ്ധസേവകർ വരണം എന്നും കഴിയുന്നത്ര സഹായങ്ങൾ എത്തിക്കണം എന്നുമുള്ള അഭ്യർത്ഥനയും ആഹ്വാനവും മാത്രമാണ് അധികാര കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ളത്.

സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ചിഹ്നങ്ങളും യൂണിഫോമും ധരിക്കുന്നത് സങ്കുചിത രാഷ്ട്രീയ ചിന്തകൾ മൂലമോ, എന്തെങ്കിലും അനധികൃതനേട്ടങ്ങൾ കൊയ്യാനോ അല്ല എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കണം.
  • സേവനത്തിനായി വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്നവരും, പരസ്പരം പരിചിതരല്ലാത്തവരുമായ സന്നദ്ധസേവകർ, ഈ ചിഹ്നങ്ങളും യൂണിഫോമും കണ്ട് ആണ് പരസ്പരം തിരിച്ചറിയുന്നതും, രക്ഷാപ്രവർത്തനങ്ങൾ അവരുടേതായ രീതിയിൽ ഏകോപിപ്പിക്കുന്നതും എന്നറിയാനുള്ള ബോധം നമുക്കുണ്ടാകണം. 
  • കൂടാതെ, ദുരന്തമുഖങ്ങളിലും മറ്റും രക്ഷാപ്രവർത്തനത്തിന്റെ പേരിൽ കടന്നു കൂടി മോഷണം ഉൾപ്പെടെ നടത്തുന്ന സാമൂഹ്യ വിരുദ്ധരെ ഒരു പരിധി വരെ ഈ ചിഹ്നങ്ങളും യൂണിഫോമും ധരിക്കുകവഴി നമുക്ക് നിയന്ത്രിക്കാൻ കഴിയും.
  • മാത്രമല്ല, ദുരിതമനുഭവിക്കുന്നവർക്ക് തുണയായി പ്രവർത്തിച്ചത്, അവശ്യ സമയത്ത് അവർക്ക് താങ്ങായത് ആരാണെന്ന് അവർ തിരിച്ചറിയട്ടെ .! സ്വകാര്യ ലാഭത്തിനോ, രാഷ്ട്രീയ നേട്ടത്തിനോ വേണ്ടി അല്ല. എങ്കിൽ മാത്രമേ സേവന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പരസ്പരം ക്രിയാത്മകമായ ഒരു മത്സരബുദ്ധി ഉടലെടുക്കുകയുള്ളൂ.
  • മൽസരബുദ്ധിയോടെ പ്രവർത്തിച്ച് കൂടുതൽ കാര്യക്ഷമമായ, മികച്ച സേവന പ്രവർത്തനങ്ങൾ അർഹരായവർക്ക് എത്തിക്കാൻ കഴിയുകയുള്ളൂ.
ഇതൊന്നും വിലയിരുത്താതെ, ഏകപക്ഷീയമായി ചിഹ്നങ്ങൾക്ക് വിലക്ക് കൽപ്പിച്ചവർ ആരെയൊക്കെയോ ഭയപ്പെടുന്നു എന്നു വേണം മനസ്സിലാക്കാൻ.
പ്രളയ ദുരന്തത്തിൽ നിന്നു പോലും ഉണ്ടാകാനിടയുള്ള രാഷ്ട്രീയ നേട്ടം മറ്റാരും സ്വന്തമാക്കരുതെന്ന സങ്കുചിത രാഷ്ട്രീയ ചിന്ത..........!
അത് വേണ്ട. മേൽ വിവരിച്ച എല്ലാ സന്നദ്ധ സംഘടനകളും, നമ്മുടെ എല്ലാ രാഷ്ട്രീയ കക്ഷികളും, അവരുടെ പോഷക സംഘടനകളും, അവരുടെ ചിഹ്നങ്ങളും നിറങ്ങളും അണിഞ്ഞു കൊണ്ടു തന്നെ പ്രവർത്തിക്കട്ടെ. നമുക്ക് ആരേയും വിലക്കേണ്ട. ജനാധിപത്യ സംവിധാനത്തിൽ അതു തന്നെയല്ലേ വേണ്ടതും........?

ഇനി RSS കാരുടെ കാക്കി ട്രൗസറിന്റെ കാര്യം...........!

ഒരു RSS കാരന് ആ കാക്കി ട്രൗസറും വെള്ള ഷർട്ടും തൊപ്പിയും ദണ്ഡും ധരിക്കുമ്പോൾ ലഭിക്കുന്ന ആത്മവീര്യവും, കർമ്മനിരതയും, സേവന സന്നദ്ധതയും, ദേശാഭിമാനവും, ആർജ്ജവവും അവന് മാത്രമേ അറിയൂ. മറ്റാർക്കും അത് മനസ്സിലാക്കാൻ കഴിയില്ല, എന്നതാണ് ഏറ്റവും ലളിതവും മാന്യവും ആയ ചുരുങ്ങിയ മറുപടി.

RSS കാരന്റെ കാക്കി ട്രൗസറിനെ വില കുറച്ചു കാണേണ്ടതില്ല. 
  • ജവഹർലാൽ നെഹ്രു നമ്മുടെ പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ, 1962-ൽ ഉണ്ടായ ഇന്ത്യ - ചൈന യുദ്ധത്തിൽ, പോർമുഖത്ത് ഇന്ത്യൻ സൈന്യത്തിന് തുണയായി പ്രവർത്തിച്ച ധീര ചരിത്രം സ്വന്തമായുള്ള ഏക സംഘടന RSS മാത്രമാണെന്നന്നുള്ള ചരിത്ര സത്യം നാം വിസ്മരിച്ചുകൂടാ.
  • ഏകദേശം തൊണ്ണൂറായിരത്തോളം ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച, എണ്ണമറ്റ സൈനികർ പരിക്കേറ്റു വീണ ആ പോർമുഖത്ത് മൃതദേഹങ്ങൾ എടുക്കാനും, മറവു ചെയ്യേണ്ടവ മറവു ചെയ്യാനും, പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും, വെടിക്കോപ്പുകൾ ചുമന്ന് പോർമുഖത്ത് എത്തിക്കാനും സേവന മനുഷ്ടിച്ച ആയിരക്കണക്കിന് RSS കാർ എല്ലാം തന്നെ ഇതേ കാക്കി ട്രൗസറും, വെള്ള ഷർട്ടും, തൊപ്പിയും ധരിച്ച്, ഇൻസ്യൻ സൈന്യത്തിന്റെ രണ്ടാം നിരയായി യുദ്ധമുന്നണിയിൽ പ്രവർത്തിച്ചിരുന്നു എന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
  • അതിന്റെ നന്ദി സൂചകമായി, ആദരസൂചകമായി, അംഗീകാരമായി 1963 ജനുവരി 26 ന് ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ RSS ന്റെ കർമ്മഭടന്മാർ ഇന്ത്യൻ സൈന്യത്തിന്റെ തൊട്ടുപിന്നിലായി, രണ്ടാം നിരയായി തന്നെ മാർച്ച് ചെയ്തതും ചരിത്രം.
  • RSS നെ ഏറ്റവും കൂടുതൽ എതിർത്തിരുന്ന, വെറുത്തിരുന്ന അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവർലാൽ നെഹ്രു തന്നെയാണ് RSS കാരെ ഇതിനായി ക്ഷണിച്ചത് എന്നും ചരിത്രരേഖകൾ പറയുന്നു.
അതിനാൽ, വീട് കത്തുമ്പോൾ ദയവായി വാഴ വെട്ടാതിരിക്കുക...........!  
ഇപ്പോൾ ഇത്തരം ഭിന്നിപ്പിക്കലും, വേർതിരിവും, വിഘടന വാദവും,  ചിഹ്നങ്ങളോടും നിറങ്ങളോടും കൊടികളോടും ഉള്ള അസഹിഷ്ണുതയും, എതിർപ്പും, വിലക്കും ഒക്കെ വിളിച്ചു പറഞ്ഞ് ജനങ്ങളെ പല തട്ടിലാക്കാതിരിക്കുക, ഭിന്നിപ്പിക്കാതിരിക്കുക........!
എല്ലാ ചിഹ്നങ്ങളും, നിറങ്ങളും, കൊടികളും അണിഞ്ഞു കൊണ്ടു തന്നെ ഒത്തുചേർന്ന്, നമുക്ക്  ഒന്നിച്ച്, ഒന്നായി പ്രവർത്തിക്കാം.........!
നമ്മുടെ സഹജീവികളുടെ അതിജീവനമെന്ന പരമമായ ലക്ഷ്യത്തിനു വേണ്ടി നമുക്ക് ഒന്നുചേരാം............!!

"നാനാത്വത്തിൽ ഏകത്വം"
അതാണല്ലോ ഭാരതത്തിന്റെ ആപ്തവാക്യം.............!!!No comments: