Anil Thekkedath :: കവിത :: വാക്കുകൾ

Views:

എത്ര അടയാളപ്പെടുത്തിയിട്ടും
നിശ്ശബ്ദമായിരുന്നു
വാക്കുകൾ.

മൂർച്ച കൂട്ടിയും
മുനവെപ്പിച്ചും
പലതായി കൊത്തിനുറുക്കിയിട്ടും
നിശ്ശബ്ദമായിരുന്നു വാക്കുകൾ.

വർത്തമാനത്തിന്റെ
ആകാശക്കോണിൽ
ഞാൻ നട്ടുമുളപ്പിച്ച
ചെമ്പകമരത്തിൽ  തൂങ്ങിയാടിയ ചെമ്പക പൂവായിരുന്നുവല്ലോ
പൊട്ടിച്ചെടുത്ത സന്ധ്യ നീ..

ഇടംവലം തിരിഞ്ഞ്
നിന്റെ കാർമുകിൽ നോട്ടങ്ങളിൽ ഞാനെന്നെ
പിഴുതെറിയുമ്പോൾ
കരളുപഴുത്തുവല്ലോ

എന്റെ അധിനിവേശങ്ങളെ
ചരടിൽ കോർത്തിറക്കി
നിനക്ക് കാഴ്ചവയ്ക്കുന്നു

എന്റെ
കാവലാളുകളെ
കടംതന്ന വാക്കിനാൽ
ചാവേറുകളാക്കി
നീ കട്ടെടുത്തില്ലേ..


ഒരു പകലിരമ്പലിൽ
മഷിപ്പേനയിൽ
കവിത നിറച്ച്
വാക്കിൽ പുരട്ടി
ഞാൻ നിന്നെയൂട്ടട്ടെ

 മതിവരുവോളം
സ്മൃതിവരുവോളം
മൃതിവരുവോളം




No comments: