Anakha S M :: കഥ :: ഓർമ്മയുടെ നിറവിൽ ...

Views:


വളുടെ ജന്മ വീട്ടിലേയ്ക്ക്പോ കുമ്പോഴുള്ള പൂത്തുലഞ്ഞു നിന്നിരുന്ന ആ മഞ്ഞപ്പൂക്കൾ അവൾക്കിപ്പോൾ സുപരിചിതമല്ല. അത് അവളുടെ ഓർമ്മകളിൽ മാത്രം പൂത്തുലഞ്ഞു നിൽക്കുകയാണ്.

അങ്ങനെ എത്രയെത്ര കാര്യങ്ങൾ! പറഞ്ഞാൽ ഒടുങ്ങില്ല അതിന്റെ കണക്ക്... എന്നാലും പറയാം.

അവൾ കളിച്ചു നടന്നിരുന്ന വീട്ടുമുറ്റവും  ആ ഗ്രാമവും ഒക്കെ അവൾ ഓർക്കുന്നുണ്ടായിരുന്നു.  അതൊക്കെ അവളുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു കിടക്കുകയാണ്.

ടോട്ടോച്ചാനെപ്പോലെ ഒരു കുസൃതിക്കുട്ടി!

നിങ്ങളുടെ ജിജ്ഞാസ ഇനി അധികം ദീർഘിപ്പിക്കുന്നില്ല.

ആരാണീ അവൾ?
'തനിമ'

പേരുപോലെ തന്നെയാണവൾ. ആരു പറഞ്ഞാലും ഒന്നും കേൾക്കില്ല.
ചീത്തക്കുട്ടി.
ആര് ശകാരിച്ചാലും ഒരു കൂസലുമില്ല !!!എന്നാൽ പ്രകൃതിയോടും വായനയോടും അവൾക്ക് വല്ലാത്ത അഭിനിവേശവുമുണ്ടായിരുന്നു. പ്രത്യേകിച്ച് മലയാളം പുസതകങ്ങളോട്. അതിനൊരു കാരണവുമുണ്ട്.

തനിമ കുഞ്ഞായിരിക്കുമ്പോൾ തന്നെ അവളുടെ മുത്തശ്ശി കഥകളും കവിതകളും വായിച്ചു കൊടുക്കുമായിരുന്നു. ശ്രദ്ധയോടെ അവളത് കേട്ടിരിയ്ക്കുമായിരുന്നു. അവൾ എത്ര വലിയ അനുസരണക്കേട് കാട്ടിയാലും, അവൾക്കിഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാൽ അവൾ അടങ്ങിയിരുന്നു കൊള്ളും.

അങ്ങനെ ഒരു ദിവസം അവൾ ലൈബ്രറിയിൽ പുസ്തകങ്ങൾ നോക്കുകയായിരുന്നു. അപ്പോഴാണ് ഒരു പുസ്തകം അവളുടെ കണ്ണിൽ ഉടക്കിയത്.

ബാല്യകാല സഖി.

മജീദിന്റേയും സുഹറയുടെയും അനശ്വര പ്രണയത്തിന്റെ സാക്ഷ്യപ്പെടുത്തൽ.

ആ പുസ്തകം അവൾ ഒരുപാടു പ്രാവശ്യം വായിച്ചു. അവളുടെ കണ്ണുകളിൽ മജീദും സുഹറയും പ്രണയിച്ചു നടന്നു.

എന്നാൽ അവളതിന്റെ അവസാനം ഓരോ പ്രാവശ്യം വായിക്കുമ്പോഴും അവളുടെ ഹൃദയം വിതുമ്പും.

അത് ഒരു പൊട്ടിക്കരച്ചിലായി മാറും. കരഞ്ഞു കരഞ്ഞ് അവൾ ഉറക്കത്തിലേയ്ക്ക് വഴുതി വീഴും...
No comments: