Raji Chandrasekhar :: നീ മാത്രമല്ലേ...

Views:

ചുണ്ടോടു ചുണ്ടൊന്നു ചേർത്തുമ്മവയ്ക്കാൻ
ഉണ്ടുള്ളു തോണ്ടുന്നൊരഗ്നിക്കലാപം
കണ്ടെങ്കിലെന്നെൻറെ ജ്വാലാമുഖങ്ങൾ
രണ്ടല്ല നാം, പാട്ടു നീ മാത്രമല്ലേ...

വിണ്ണോളമെത്തുന്ന മോഹങ്ങൾ വീണ്ടും
തണ്ണീർകുടം തൊട്ട മേഘപ്രപഞ്ചം
മണ്ണും മുളയ്ക്കും മഴത്തുള്ളി വീഴ്ത്തും
കണ്ണാണു നാം, കാഴ്ച നീ മാത്രമല്ലേ...

കല്ലോങ്ങി നിൽക്കട്ടെ തീരങ്ങൾ ചുറ്റും
പുല്ലെന്ന ഭാവം തിമിർക്കും തിരയ്ക്കും
വല്ലായ്മ വേണ്ടിങ്ങു ചേർന്നാഞ്ഞു പുൽകൂ
വെല്ലുന്നു നാം, സാക്ഷി നീ മാത്രമല്ലേ...


No comments: