Jagan :: മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുള്ള ആർജ്ജവം കൂടി ഉണ്ടാകണം

Views:

പ്രതിദിനചിന്തകൾ
മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുള്ള ആർജ്ജവം കൂടി ഉണ്ടാകണം
Pinarayi Vijayan

കസ്റ്റഡി മരണത്തിനു് ഉത്തരവാദികൾ ആയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർ 
സേനയിൽ അവശ്യമില്ലെന്നും അവരെ പിരിച്ചുവിടും എന്നും മുഖ്യമന്ത്രി. 

ജനപക്ഷത്തുനിന്ന്  ചിന്തിക്കാൻ തുടങ്ങിയ മുഖ്യമന്ത്രിക്ക് ലാൽ സലാം. ഇത്തരത്തിൽ ചിന്തിക്കാൻ തുടങ്ങാൻ അല്പം വൈകിയതിൽ മാത്രമേ കേരള ജനതയ്ക്ക് സങ്കടമുള്ളൂ.

ഏതൊരു സർക്കാരിന്റേയും നയങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളിൽ എത്തിക്കേണ്ടതു് പൊലീസ് അടക്കമുള്ള വിവിധ വകപ്പുകളിൽ സേവനമനുഷ്ടിക്കുന്ന ഉദ്യോഗസ്ഥർ ആണ്. ആ ബോധം ഇല്ലാത്ത ഉദ്യോഗസ്ഥർ സർക്കാരിന് ഭാരവും ശാപവും ആണ്. അതിൽ ഏറ്റവും പ്രധാനമാണ് ആഭ്യന്തര വകപ്പും പോലീസും. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമ്പോൾ അതിന് പ്രാധാന്യം വർദ്ധിക്കുന്നു. സർക്കാരിന്റെ പ്രതിഛായ വർദ്ധിപ്പിക്കാനും, അതുപോലെ തന്നെ നശിപ്പിക്കാനും പോലീസ് സേനയ്ക്ക് കഴിയും.

പോലീസ് സേനയ്ക്ക് ചെയ്യാൻ കഴിയുന്ന ക്രൂരതകൾ അടിയന്തിരാവസ്ഥക്കാലത്ത് ആവോളം അനുഭവിച്ചിട്ടുള്ള മുഖ്യമന്ത്രിക്ക് ഇതൊക്കെ മനസ്സിലാക്കാൻ ശ്രീവാസ്തവയുടെ ഉപദേശത്തിന്റെ ആവശ്യം ഇല്ല. അദ്ദേഹത്തിന്റെ അനുഭവജ്ഞാനത്തിനൊപ്പം വരില്ല ഒരു ഉപദേശവും. പക്ഷെ അദ്ദേഹം രാഷ്ടീയ സമ്മർദ്ദങ്ങളിൽ പെട്ട് അന്ധൻ ആകരുതെന്ന് മാത്രം.

അതിനാൽ, കസ്റ്റഡി മരണത്തിന് ഉത്തരവാദികൾ ആയ ഉദ്യോഗസ്ഥരെ പിരിച്ചുവിടും എന്ന നിലപാട് ആത്മാർത്ഥതയുള്ളതാകട്ടെ എന്ന് ആശംസിക്കുന്നു. അവരെ നിയമത്തിനു മുന്നിൽകൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുള്ള ആർജ്ജവം കൂടി ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു.



  1.  ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ...



No comments: