01 അശ്വതി

Views:

അശ്വതീ (अश्विनी) നക്ഷത്രംഉൾ‍പ്പെടുന്നമേടം (Aries) നക്ഷത്രരാശിയുടെ രേഖാചിത്രം.
മേടം നക്ഷത്രരാശിയിലെ ആൽഫ, ബീറ്റ, ഗാമ എന്നീ മൂന്നു നക്ഷത്രങ്ങളാണു് അശ്വതിഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും കുതിരയെപ്പോലെയുള്ളവൾ എന്ന അർ‌ഥത്തിൽ അശ്വിനി എന്നാണു് ഇപ്പോൾ ഈ കൂട്ടം അറിയപ്പെടുന്നതു്.[1] അശ്വതി നക്ഷത്ര ദേവതയായ അശ്വിനി ദേവതകളുടെ കുതിരയുടെ ആകൃതിയാണ് നക്ഷത്ര സ്വരൂപം. (https://ml.wikipedia.org/wiki/അശ്വതി_(നക്ഷത്രം))


സാമാന്യ വിവരം

കുതിരയുടെ ആകൃതിയിയിലുള്ള നക്ഷത്രക്കൂട്ടമാണ്  അശ്വതി. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് കുതിരയുടെ ശക്തിയും ഉത്സാഹവും നൈസർഗികമായുണ്ടാകും.


അശ്വതി നക്ഷത്രക്കാർ പൊതുവെ സൗന്ദര്യവും ആരോഗ്യവും ഉള്ളവരാണ്. ബുദ്ധി സാമര്‍ത്ഥ്യവും കഴിവും കൂടിയിരിക്കും. ഓര്‍മ്മശക്തി കൊണ്ട് അനുഗൃഹീതരായ ഇവര്‍, കാര്യങ്ങള്‍ അപഗ്രഥിച്ചു പഠിക്കാനും സമചിത്തതയോടെ തീരുമാനങ്ങള്‍ എടുക്കാനും അസാമാന്യമായ കഴിവ് പ്രകടിപ്പിക്കും.. 

ഗംഭീരമായ മുഖഭാവം, വലിയ നെറ്റി, നീണ്ട മൂക്ക് തുടങ്ങി സുന്ദരമെന്നു വാഴ്ത്താവുന്ന ശാരീരികപ്രത്യേകതകളുണ്ടാകും. 


തീരുമാനങ്ങള്‍ എടുക്കാന്‍ അല്പം താമസം വരും. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന സ്വഭാവമാണ്. ബുദ്ധിമുട്ടുകളും കഷ്ടനഷ്ടങ്ങളും ഉണ്ടായാലും ആ തീരുമാനത്തില്‍ നിന്ന് മാറാന്‍ തയ്യാറാകില്ല. 


മറ്റാരുടെയും സമ്മര്‍ദ്ദത്തിനു സാധാരണ നിലയില്‍ വഴങ്ങാറില്ല. എന്നാല്‍ സ്നേഹം തോന്നുന്നവര്‍ക്കുവേണ്ടി എന്തു ത്യാഗം ചെയ്യാനും സന്നദ്ധത കാണിക്കും. 


പ്രതികൂല സാഹചര്യങ്ങളില്‍ പോലും സമചിത്തത പാലിക്കും. 


അന്യര്‍ക്ക് ഉപദേശം കൊടുക്കാനും ദുഖിതരെ സമാധാനിപ്പിക്കാനും അസാധാരണമായ സിദ്ധി പ്രകടിപ്പിക്കും. പക്ഷെ സ്വന്തം കാര്യങ്ങളില്‍ അന്യരുടെ ഉപദേശങ്ങള്‍ പരിഗണിച്ചെന്നു വരികയില്ല. 


ആചാര മര്യാദകള്‍ പാലിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കും. 


സ്വന്തം കാര്യങ്ങളില്‍ തികഞ്ഞ യാഥാസ്ഥിതികത്വം പാലിക്കും. യുക്തിക്ക് നിരക്കാത്ത ഒന്നും അംഗീകരിച്ചെന്നു വരികയില്ല. 


നിരൂപണ ബുദ്ധിയോടെ കാര്യങ്ങള്‍ നോക്കിക്കാണും. 


വായന, സാഹിത്യം, സംഗീതം, ചിത്രരചന, വാദ്യോപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവയില്‍ വാസനയുണ്ടാകും. അതിലേതെങ്കിലും പരിശീലനം നേടിയാല്‍ വിജയിക്കും. 


ആശങ്കയും ആകുലചിന്തകളും മനസ്സിനെ എപ്പോഴും അലട്ടികൊണ്ടിരിക്കും. കുടുംബാംഗങ്ങളുമായി അടുപ്പക്കുറവുണ്ടാകാം. കുടുംബത്തിൽ നിന്നും മാതാപിതാക്കളില്‍ നിന്നും കാര്യമായ പ്രയോജനം സിദ്ധിച്ചെന്നു വരികയില്ല. സ്വന്തം പരിശ്രമം കൊണ്ടായിരിക്കും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുക. സാമ്പത്തികമായി ചെലവു നിയന്ത്രിക്കാന്‍ ശ്രമിക്കുമെങ്കിലും അതില‍ധികമൊന്നും വിജയിച്ചെന്നു വരില്ല.

ഉദരരോഗങ്ങള്‍, വാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ ആകുലതപ്പെടുത്തും. ഔഷധങ്ങള്‍ ഉപയോഗിക്കാന്‍ മടി കാണിക്കും പക്ഷെ ഉപയോഗിക്കാതിരിക്കാനാകാത്ത സ്ഥിതി സംജാതമായേക്കും. പ്രകൃതിയോടിണങ്ങി ജീവിക്കാനും അങ്ങനെ രോഗശാന്തി വരുത്താനും ശ്രമിക്കും. യോഗ,  മന്ത്രചികിത്സ തുടങ്ങിയവ ഗുണം ചെയ്യും.


ഏകദേശം മൂന്നര വയസ്സുവരെ കൂടുതലായി രോഗപീഡകള്‍ ഉണ്ടാകും. അതിനുശേഷം ഇരുപത്തിമൂന്നര വയസ്സുവരെയുള്ള കാലം പൊതുവെ മെച്ചമായിരിക്കും. ഇരുപത്തിമൂന്നര വയസ്സു മുതൽ ഇരുപത്തി ഒന്‍പത് വയസ്സു വരെയുള്ള കാലം അദ്ധ്വാന കൂടുതലും അസ്വസ്ഥതയും നിറഞ്ഞതായിരിക്കും. പക്ഷെ ഈ കാലത്ത് ഭാവി ജീവിതത്തിന് ഉപകരിക്കുന്ന പലതും ചെയ്യാന്‍ കഴിഞ്ഞെന്നു വരാം. ഇരുപത്തിയൊന്‍പത് വയസ്സു മുതല്‍ മുപ്പത്തിയൊന്‍പത് വരെയുള്ള കാലം പൊതുവെ അഭിവൃദ്ധിപരമാണ്. തുടര്‍ന്ന് നാല്‍പത്തിയാറര വയസ്സു വരെയുള്ള കാലത്ത് ധനാഭിവൃദ്ധിയുണ്ടാകുമെങ്കിലും ആരോഗ്യം അത്ര മെച്ചമായിരിക്കുകയില്ല. അതിനു ശേഷം അറുപത്തിനാലര വയസ്സുവരെ സാമ്പത്തിക നേട്ടങ്ങള്‍ വരാവുന്ന കാലമാണ്. പക്ഷെ ആരോഗ്യ പ്രശ്നങ്ങള്‍ കുറെയെങ്കിലും അലട്ടിക്കൊണ്ടിരിക്കും. അറുപത്തിനാലര വയസ്സിനു ശേഷം പൊതുവെ ശാന്തവും സന്തോഷപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ സാഹചര്യമുണ്ടാകും.


അശ്വതി
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
അശ്വനി ദേവത
ദൈവം
പുരുഷന്‍
കുതിര
ഭൂമി
പുള്ള്
കാഞ്ഞിരം
ചെമ്പവിഴം, വൈഡൂര്യം


---തയ്യാറാക്കിയത് രജി ചന്ദ്രശേഖർ

ഈ ലേഖനം പൂർണ്ണമല്ല, 
കൂടുതല്‍ വിവരങ്ങള്‍ ഇടയ്ക്കിടെ കൂട്ടിച്ചേർക്കുന്നുണ്ടാകും. No comments: