Ramesh S Warrier :: വിചാരസന്ധ്യ - അര്‍ബന്‍ നക്സല്‍, അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും

Views:


ഭാരതീയ വിചാര കേന്ദ്രം കഴക്കൂട്ടം  
വിചാരസന്ധ്യ
പ്രതിമാസ പ്രബന്ധ സമ്മേളനം - 29-October-2018


വിഷയം : അര്‍ബന്‍ നക്സല്‍
അവതരണം : രമേശ്‌ എസ്

നക്സല്‍ എന്ന വാക്ക്....

പശ്ചിമ ബംഗാളിലെ നക്സല്‍ബാരി എന്ന ഗ്രാമം ലോകത്തിനു സമ്മാനിച്ച കുപ്രസിദ്ധമായ ഒരു ഭയമാണ് , “നക്സല്‍” എന്ന വാക്ക്. അടിസ്ഥാനപരമായി ചിന്താധാരകളില്‍ വലിയ അന്തരം ഒന്നും ഇല്ലാത്ത ഇന്ത്യയിലെ കമ്മുണിസ്റ്റു പാര്‍ട്ടിയില്‍ നിന്നും 1967-ൽ കാനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം) ന്റെ ഒരു വിഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമെന നിലയ്ക്കാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. നക്സൽബാരി എന്ന ഈ സ്ഥലനാമം മൂലമാണ്  “നക്സലൈറ്റുകൾ” എന്ന് ഇവർക്ക് പേരു് വരുവാനിടയായത്.

1967 മേയ് 25-ന് നക്സൽബാരിയിലെ ഒരു കർഷകനെ വാടക ഗുണ്ടകൾ മർദ്ദിച്ചതിന്റെ പേരിലാണ് പ്രക്ഷോഭം ആരംഭിച്ചത്.  ജന്മികളെ അവിടെയുള്ള കർഷകർ സംഘടിതമായി തിരിച്ചടിച്ചപ്പോൾ ആക്രമണം രൂക്ഷമായി.
ചൈനയിലെ മാവോ സെ ഡോങ്ങിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ചാരു മജൂംദാർ, മാവോയുടെ കാലടികൾ പിന്തുടർന്നുകൊണ്ട് തങ്ങളുടെ ശോച്യാവസ്ഥയ്ക്ക് ഹേതുവായ ഉപരി വർഗ്ഗത്തെയും ഭരണകൂടത്തെയും നിഷ്കാസിതരാക്കുവാൻ കർഷകരോടും സമൂഹത്തിന്റെ താഴേക്കിടയിൽ ജീവിക്കുന്നവരോടും ആഹ്വാനം ചെയ്യുമായിരുന്നു.
അടിസ്ഥാന വിവരങ്ങള്‍...

ഇപ്പോഴത്തെ വിവരത്തില്‍, ഭാരതത്തില്‍ ഇരുപത്തിയൊന്‍പതോളം ജില്ലകളില്‍ വേരുറപ്പിച്ചിട്ടുള്ള 40% ഭൂവിസ്തൃതിയില്‍ പ്രവര്‍ത്തനം ഉള്ള വിധ്വംസകശക്തി ആണ് ഇക്കൂട്ടർ. ഭാരതവും അതിന്റെ ശത്രുരാജ്യങ്ങളമായി നടന്നിട്ടുള്ള യുദ്ധങ്ങളിലും കാര്‍ഗില്‍ പോലെയുളള മറ്റു യുദ്ധങ്ങളിലും കൂടി നഷ്ടപെട്ടതിനേക്കാള്‍  ജീവനുകള്‍ നക്സല്‍ ആക്രമണങ്ങളിലൂടെ നമുക്ക് നഷ്ടപെട്ടിട്ടുണ്ട്.

ഒരു താരതമ്യം കൊണ്ട് നമുക്കതിന്റെ ഭീകരത മനസ്സിലാക്കാം. 2011ല്‍ മാത്രം  ഭാരതത്തിന്റെ 142 സുരക്ഷാഭടന്‍മാരും, 469 സാധാരണ പൌരന്മാരും നക്സല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ആ വര്‍ഷം അതിര്‍ത്തി കടന്നുള്ളവയും (കശ്മീര്‍), വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളടക്കമുള്ള പ്രദേശങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ള സുരക്ഷാ ഭടന്മാര്‍ 67ഉം 144 സാധാരണ പൌരന്മരുമാണ് എന്ന് മനസ്സിലാക്കുമ്പോള്‍ മാത്രമേ ഈ വിപത്തിന്റെ വ്യാപ്തി മനസ്സിലാകുുകയുള്ളൂ.

UPA സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രധാനമന്ത്രി തുടര്‍ച്ചയായി ജപിച്ചു കൊണ്ടിരുന്നതും ഇതുതന്നെയായിരുന്നു. ജപം മാത്രമേ നടന്നിരുന്നുള്ളൂ എന്ന് വേണം മനസ്സിലാക്കാന്‍. 160 ല്‍ പരം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന, പലയിടങ്ങളിലും സമാന്തര ഭരണകൂടമായ് നിലകൊള്ളുകയും ചെയ്തിരുന്നു എന്നതാണ് വസ്തുത.
  
അര്‍ബന്‍ നക്സല്‍...
 
സ്വാതന്ത്ര്യാനന്തരം നെഹ്രുവിയന്‍ കാലം തൊട്ടുതന്നെ കമ്മ്യൂണിസം, സോഷ്യലിസം എന്നുള്ളത് ഒരു പരിഷ്കാരമുള്ള  “വ്യവസയമായ്” രൂപപെട്ടിരുന്നു. ശ്രദ്ധിക്കുക “വ്യവസായം” എന്ന് തന്നെയാണ് ഞാന്‍ സൂചിപ്പിച്ചത്. എന്തെന്നാല്‍ പഞ്ചവല്‍സര പദ്ധതി തൊട്ടങ്ങോട്ടു പലവിധമായ പരിപടികള്‍ക്ക് അന്നത്തെ ലോകശക്തിയായിരുന്ന USSR ന്റെ സാമ്പത്തിക സഹായം നേടിയിരുന്നു. ഭരണം, കല, സംസ്കാരം, ചരിത്രം, ശാസ്ത്രം, സാഹിത്യം, മാധ്യമം എന്നുവേണ്ട പറ്റാവുന്നിടത്തല്ലാം അവരുടെ കൈകടത്തല്‍ ഉണ്ടായിരുന്നു. അവരുടെ എച്ചില്‍ പറ്റി തന്നെയാണ് ഇവിടുള്ള കൊട്ടിഘോഷിക്കപ്പെട്ട പലതും ജന്മം കൊണ്ടത്‌. അതു കലാകാരനായി, എഴുത്തുകാരനായി അങ്ങനെ പലതായി നമ്മുടെ മുന്‍പില്‍ കെട്ടി അവതരിപ്പിക്കപ്പെട്ടു. നാം കാണുന്ന കമ്മ്യൂണിസത്തിന്റെ ജനകീയ അഥവാ ജനാധിപത്യ മുഖം മഞ്ഞുപാളിയുടെ ഒരു അഗ്രം മാത്രമേ ആയിരുന്നുള്ളൂ. അതിന്റെ ശക്തമായ വേരോട്ടം സമൂഹത്തിന്റെ നാനാതുറകളില്‍ വ്യാപിച്ചു കിടക്കുന്നുണ്ട്.  നക്സലിസം അതിന്റെ ഒരു ഭാഗം മാത്രമായി വളര്‍ന്നു വന്നു.

സുസ്ഥിരമല്ലാത്തതിനാലും, അശാസ്ത്രീയമായതിനാലും, സോഷ്യലിസവും, കമ്മ്യൂണിസവും ഇന്ന് ഭൂമിയില്‍ സ്വയമേ തന്നെ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്‌. അതുകൊണ്ട് തന്നെ മേല്‍ പറഞ്ഞ പഴയ “വ്യവസായങ്ങള്‍ക്കും” “വ്യവസായികള്‍ക്കും”  പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകണ്ടിവന്നു.
ഈ “അര്‍ബന്‍ നക്സല്‍” എന്ന സംജ്ഞ ഉടലെടുക്കുന്നത് തന്നെ 2004 ല്‍ സി. പി. ഐ. (മാവോയിസ്റ്റ്)ന്‍റെ 5 നേതാക്കളുടെ അറസ്റ്റുമായി ബന്ധപെട്ട റെയ്ഡില്‍ പിടിച്ചെടുത്ത “Urban Perspective” എന്ന രേഖയില്‍നിന്നുമാണ്. മാവോവാദികളുടെ അഥവാ നക്സലുകളുടെ  നേതൃത്വ ശോഷണം നടക്കുന്ന സമയം കൂടെയായിരുന്നു അത്. പുതുനിര നേതൃത്വം നഗരങ്ങളില്‍ നിന്നും, പുകള്‍പെറ്റ സര്‍വകലാശാലകളില്‍ നിന്നും, സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും ഉയര്‍ത്തികൊണ്ട് വരേണ്ടുന്നതിന്റെ ആവശ്യകതയായിരുന്നു ആ രേഖകളില്‍ ഉണ്ടായിരുന്നത്. അതു പ്രകാരം പുതിയ ഒരു “ബിസിനസ്‌ മോഡല്‍” ഉണ്ടായി.  നഗരങ്ങളില്‍ ഇരുന്നു വിധ്വംസക പ്രവര്‍ത്തനങ്ങള്‍  നിയന്ത്രിക്കുന്ന ഒരു പുതിയ നേതൃത്വം ഉണ്ടായി.

നാനാവിധങ്ങളായ വിദേശ ഫണ്ടിങ്ങോടു കൂടിയ NGO കളുടെയും കടലാസു കമ്പനികളുടെയും ധനസഹയമാണ് ഇക്കൂട്ടരുടെ മുതല്‍മുടക്ക്. അതിനു വേണ്ടി ഇവാഞ്ചലിസ്റ്റുകളുടെയും, മതം മാറ്റ ലോബികളുടെയും ധനസഹായം സ്വീകരിച്ച് അവര്‍ക്ക് വേണ്ടി പണി എടുക്കാനും തുടങ്ങി. ഒറിസയില്‍  മതം മാറ്റ ലോബികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിനു സ്വാമി ലക്ഷ്മണാനന്ദയെ വധിച്ചത് ഇതേ മവോവാദികളായിരുന്നു. അവരുടെ പിന്തുണ കാശ്മീരിലെ വിഘടനവാദികള്‍ക്കും ഉണ്ടായിരുന്നു.
ഭാരതത്തിന്റെ ഉള്ളില്‍ ഭാരതത്തിനെതിരേ പ്രവര്‍ത്തിക്കുന്ന അദൃശ്യശത്രുക്കള്‍ ആണ് ഇവര്‍. ചില സമയങ്ങളില്‍ അവരില്‍ ചിലര്‍ പോലീസിന്റെ വലയില്‍ പെടാറുണ്ട്, പലപ്പോഴും പോലീസിനു പിടി കൊടുക്കുകയാണ് പതിവ്. സമൂഹത്തില്‍ അവരുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരം ആയി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആണ് അവയെല്ലാം.
മഹാരാഷ്ട്ര ATS 2010 ല്‍ പൂനെയില്‍ ഇവരുടെ ഒരു 15 ദിവസ ക്യാമ്പ്‌ റെയ്ഡ് ചെയ്യുകയുണ്ടായി. Teachers Training camp എന്നായിരുന്നു അവര്‍ അതിനിട്ടിരുന്ന പേര്‍. സി. പി. ഐ. (എം) കേന്ദ്ര പോളിറ്റ്ബ്യൂറോ നേതാക്കള്‍ അടക്കമുള്ളവര്‍ ആണ് അന്ന് അറസ്റ്റിലായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരുടെ പ്രവര്‍ത്തനരീതി വേളിപ്പെടുകയുണ്ടായി.

അത്യാധുനികമായ പ്രവര്‍ത്തന രീതിയാണ്‌ അവര്‍ പിന്തുടര്‍ന്ന് വന്നിരുന്നത് . SAARC – survey, awareness, agitation, recruitment, resistance and control. (ഇതിനെ പറ്റി വിശദമായി പ്രതിപാദിക്കാം). ആസമയത്ത് തന്നെ ഈ സമരതന്ത്രത്തിന്റെ ആദ്യ ഘട്ടമായ സര്‍വേ കഴിഞ്ഞിരുന്നു. ഇതിനു വേണ്ടി അവര്‍ പലവിധത്തിലുള്ള സംഘടനകള്‍ രൂപികരിച്ചു കഴിഞ്ഞിരുന്നു.
 • Secret revolutionary mass organizations
 • Open and semi-open revolutionary mass organizations, and
 • Open legal mass organizations, which are not directly linked to the party.
Urban work within the third type of organizations can further be subdivided into three broad categories:
 1. Fractional work
 2. Partly-formed cover organizations
 3. Legal democratic organizations. 

 • രഹസ്യ വിപ്ലവ ബഹുജന സംഘടനകൾ.
 • അര്‍ദ്ധ രഹസ്യ സ്വഭാവത്തോട് കൂടിയ വിപ്ലവ ബഹുജന സംഘടനകൾ
 • തുറന്ന നിയമപരമായ ബഹുജന സംഘടനകൾ. 
മൂന്നാമത്തെ തരത്തിലുള്ള സംഘടനയില്‍ മൂന്ന് വിശാല വിഭാഗങ്ങളായി വിഭജിക്കപ്പെടാം:
 1. ഭാഗികമായ പ്രവര്‍ത്തനങ്ങള്‍, 
 2. ഭാഗികമായി രൂപീകൃതമായ രഹസ്യ  സംഘടനകൾ, 
 3. നിയമപരമായ ജനാധിപത്യ സംഘടനകൾ.
ഇതില്‍ തന്നെ നിയമപരമായ ജനാധിപത്യ സംഘടനകൾ രാജ്യ സുരക്ഷിതത്വത്തിനു തന്നെയാണ് അപകടമുണ്ടാക്കുന്നത്‌. ഭരണകൂടത്തിനെതിരെ നിരന്തരമായി പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കി കൊണ്ടാണ് ഇവര്‍ പ്രവര്‍ത്തനം. പ്രക്ഷോഭങ്ങള്‍ അഥവാ അസ്വസ്ഥതകള്‍  ഉണ്ടാക്കുക മാത്രമാണ് ഈ വിപ്ലവകാരികളുടെ ലക്ഷ്യം പരിഹാരം ഇവരുടെ കര്‍മ്മപഥത്തിലെ ഇല്ല. 

SAARC – survey, awareness, agitation, recruitment, resistance and control.

Survey:

അടിസ്ഥാന വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന. അടിച്ചമര്‍ത്തപ്പെടുന്ന വര്‍ഗ്ഗപരമായും, വര്‍ണ്ണപരമായും , മതപരമായും, സാമ്പത്തികമായും വിഘടിക്കാന്‍ പറ്റുന്ന ഭൂമിക ആണ് കണ്ടുപിടിക്കുന്നത്.

Awareness, Agitation: 

ജലം, വൈദ്യുതി, ടോയ് ലറ്റ്, മലിനജലം, റേഷൻകട ഉടമകളുടെ ചൂഷണം ചെയ്യൽ, കച്ചവടക്കാർ, കരിഞ്ചന്തക്കാര്‍, ഗുണ്ടകൾ എന്നിങ്ങനെ  പലവിധങ്ങളായ അടിസ്ഥാനസൗകര്യങ്ങൾക്കായി പോരാടുന്നു. ചേരിനിവാസികളുടെ  സംഘടനകളിലൂടെ ഈ സമരങ്ങള്‍ അവർ സംഘടിപ്പിക്കുന്നു. ഈ സമരങ്ങളിൽ മിക്കതിലും വനിതകൾക്കും തൊഴിലില്ലാത്ത യുവജനങ്ങൾക്കും ഒരു പ്രധാന പങ്കുവഹിക്കാനുളളതിനാൽ, മഹിളാ മണ്ഡലങ്ങൾ (വനിതാ സംഘടനകൾ), യുവജന ക്ലബ്ബുകൾ എന്നിവയോട് ഉൾപ്പെടാൻ ആവശ്യപ്പെടുന്നു.

The Recruitment.

നമ്മുടെ പുകള്‍പെറ്റ പല സര്‍വകലാശാലകളും ഇവറ്റകളെ അടവച്ച് വിരിയിക്കുന്ന ഹാച്ചറികളായി  പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വിദ്യാര്‍ത്ഥികളാണ് ലക്ഷ്യം, കലുഷിതമായ ബുദ്ധിയോടു കൂടി ചെറു പട്ടണങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെ മസ്തിഷ്ക പ്രക്ഷാളനം നടത്താന്‍ J N U മാതിരിയുള്ള സര്‍വകലാശാലകളില്‍ പ്രത്യേക അധ്യാപകക്കൂട്ടം ഉണ്ട്. അപകര്‍ഷതാബോധത്തില്‍ ആണ്ടിരിക്കുന്ന അവനെ തികഞ്ഞ ഒരു അരാജകവാദിയാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സംഗീതം, കല, സാഹിത്യം, ദളിതന്‍ എന്നുവേണ്ട പലതരങ്ങളായ സംഘടനകളെ വിലക്കെടുത്തിട്ടുണ്ട്. ലക്ഷ്യം വ്യക്തമാണ്‌!

ഉദാഹരണം : കബീര്‍ കലാ മഞ്ച്  (മഹാരാഷ്ട്ര), അംബേദ്‌കര്‍ പെരിയോര്‍ സ്റ്റഡി സര്‍ക്കിള്‍ (ഐ ഐ ടി (ചെന്നൈ), മാര്‍കസ് സ്റ്റഡി സര്‍ക്കിള്‍ (കേരളം).
വികലമായ ചരിത്രബോധം കുത്തിവക്കലാണ് മറ്റൊരു മാര്‍ഗം, ഭാരതത്തിലെ ഒട്ടുമിക്ക ചരിത്ര ഗവേഷണ സ്ഥാപനങ്ങളും ഇവരുടെ നിയന്ത്രണത്തിലാണ്. അപകര്‍ഷതാബോധത്തില്‍ ആഴ്ത്തി യുവതയെ ബൌദ്ധിക അടിമത്വത്തില്‍ ആഴ്ത്തുക ആണ് ലക്ഷ്യം.
സമൂഹത്തിന്റെ നാനാതുറകളില്‍ അവരുടെ സ്വാധീനം ഉണ്ടാക്കുകയാണ് ഉന്നം. പൊതുമേഖലാ സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, പ്രതിരോധ സംവിധാനം, പോലിസ്, അധികാരം, IT ,പ്രതിരോധനിര്‍മാണ മേഖലകള്‍, മുതലായവയില്‍ നുഴഞ്ഞു കയറുകയും അവിടെയെല്ലാം അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ഇവര്‍ തീറ്റിപോറ്റുന്ന വരേണ്യബുദ്ധിജീവിവര്‍ഗം നിലനില്‍ക്കുന്നുണ്ട് എന്നുള്ളത് അവഗണിക്കാനാവാത്ത സത്യമാണ്.

ആലങ്കാരികമായ് മാത്രമല്ല തീറ്റി പോറ്റല്‍ എന്ന് വിവക്ഷിക്കേണ്ടത്. പുസ്തകപ്രസാധനം, അവാര്‍ഡ്, ഫെല്ലോഷിപ്പ്,  ഗ്രാന്റ്, പദവികള്‍, എന്ന് വേണ്ട പറ്റാവുന്ന അപ്പക്കഷ്ണങ്ങള്‍ എല്ലാം എറിഞ്ഞു കൊടുത്താണ് അവരുടെ ജിഹ്വ ആകാന്‍ “ബുദ്ധിജീവികളെ” വളര്‍ത്തി എടുക്കുന്നത്.
അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഉച്ചസ്ഥായിയില്‍ ആയിരിക്കവേ ഭാരതത്തില്‍ ഭരണമാറ്റം വന്നു.

പുതിയ ഭരണ, സാമ്പത്തിക പരിഷ്കരങ്ങളിലൂടെ  NGO കളുടെ വിദേശ ധനഗമാനത്തിനെ നിരീക്ഷിക്കുകയും, വിലക്കുകയും  ഭാരതത്തിന്റെ ഭരണ ഇടനാഴികളില്‍ കയറിയിറങ്ങി നടന്നു ഭരണനയങ്ങളില്‍ കൈ കടത്തിയിരുന്ന മാധ്യമ പിമ്പുകളെ വിലക്കുകയും ചെയ്തു. മാത്രമല്ല നക്സല്‍ബാധിത പ്രദേശങ്ങളില്‍ സ്വാതന്ത്ര്യാനന്തരം കണ്ടതില്‍ വച്ചേറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുവാന്‍ തുടങ്ങി. പിന്നീടങ്ങോട്ടാണ് ഈ പറയുന്ന അര്‍ബന്‍ നക്സലുകളുടെ സ്വാധീന വലയത്തില്‍ നിന്നും കെട്ടിച്ചമച്ച വാര്‍ത്തകളും വിവാദങ്ങളും പുറത്തിറങ്ങിയത്.

മാധ്യമം..

 • സുപ്രീം കോടതി ഗോവധം നിരോധിച്ചപ്പോള്‍ അതു മോഡി സര്‍ക്കാര്‍ ബീഫ് നിരോധിച്ചു എന്നാക്കി.
 • ആള്‍കൂട്ട കൊലപാതകങ്ങള്‍ - ഗോരക്ഷ സമിതി ആക്രമണം.
 • രോഹിത് വെമൂല ആത്മഹത്യ – ദളിത്‌.
 • സീറ്റു തര്‍ക്കത്തെ തുടര്‍ന്ന് ജുനൈദ് കൊല്ലപ്പെട്ടപ്പോള്‍ - ബീഫ്‌ കൊല ആക്കി.
 • ദാദരിയില്‍ നടന്ന ആള്‍കൂട്ട കൊലപാതകം മോഡിയുടെ തലയില്‍ കെട്ടി വച്ചു.
 • കത്വ.- അവാര്‍ഡു വാപസി ഗാങ്ങ്.
അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തത്ര വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഫാക്ടറി ആയിമാറി നമ്മുടെ “മീഡിയ ഹൌസ്”. വാര്‍ത്ത‍ പടച്ചു വിടുന്ന മീഡിയഹൌസുകളില്‍ ഏകകാലികത്വം ദര്‍ശിക്കാം,

വിവാദങ്ങള്‍ ഉണ്ടാക്കി എടുക്കുകയാണ്.

ഉദാഹരണം: റാഫേല്‍ 
ദി പ്രിന്റ്‌ ഒരു വാര്‍ത്ത പുറത്തു വിടുന്നു അടിസ്ഥാനരഹിതമാണങ്കിലും ഒരു മണിക്കൂറിനുള്ളില്‍ ആ വാര്‍ത്ത കേരളത്തിലേതടക്കമുള്ള മാധ്യമങ്ങള്‍ ഏറ്റടുക്കുന്നു. ഇവിടെ പലപ്പോഴും ഒരേ വാക്കുകള്‍ പോലും ഉപയോഗിച്ചിരിക്കുന്നത് കാണാം. ദി പ്രിന്റ്‌ ആ വര്‍ത്തയുടെ അവലംബം എടുക്കുന്നതാകട്ടെ ഫ്രാന്‍സിലെ ദി പ്രിന്റ്‌ പോലെയുള്ള മറ്റൊരു സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടും. അപ്പോഴേക്കും ദേശീയ മാധ്യമങ്ങള്‍ അവ ഏറ്റെടുത്ത് കഴിഞ്ഞിരിക്കും.

നാലാം തലമുറ യുദ്ധതന്ത്രം (Fourth-generation warfare -4GW)?

കച്ചവട താത്പര്യത്തിനായി രാജ്യങ്ങള്‍ തമ്മില്‍ നേരിട്ടു യുദ്ധം ചെയ്തിരുന്ന 1600 കള്‍ മുതല്‍ 1900 വരെ യുള്ള കാലഘട്ടത്തില്‍ പരമ്പരാഗത ആയുധങ്ങള്‍ കൊണ്ട് തീര്‍ത്ത യുദ്ധതന്ത്രത്തിനെ ഒന്നാം തലമുറ യുദ്ധതന്ത്രം എന്നും, രാജ്യങ്ങള്‍ കൂട്ടംകൂടി കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള യുദ്ധതന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നത് കൊണ്ട് ഒന്നും രണ്ടും  ലോകമഹായുദ്ധങ്ങള്‍  രണ്ടും മൂന്നും തലമുറ യുദ്ധതന്ത്രങ്ങളായി കരുതപ്പെടുന്നു. നേരിട്ടുള്ള യുദ്ധമുറകള്‍  ആയതുകൊണ്ട് തന്നെ ഈ വക യുദ്ധതന്ത്രങ്ങള്‍ക്ക് ഭീമമായ ധനനഷ്ടവും മനുഷ്യനഷ്ടവും നിശ്ചയമായിരുന്നു.

ഇതിനെ അതിജീവിക്കാനാണ്‌ പൂര്‍വാധികം ഭംഗിയായി കച്ചവടതാല്പര്യങ്ങള്‍
സംരക്ഷിക്കാനായി പുതിയ നാലാം തലമുറ യുദ്ധതന്ത്രങ്ങളുമായി സാമ്പത്തികശക്തികള്‍ മുന്നിട്ടിറങ്ങുന്നത്. രാജ്യത്തിനകത്തുനിന്നും ശത്രുക്കളെ വളര്‍ത്തിയെടുത്ത്  രാജ്യത്തിനെതിരെ യുദ്ധം ചെയ്യിക്കുന്ന തന്ത്രമാണത്. ആയുധം കൊണ്ടും അല്ലാതെയും യുദ്ധം നടന്നുകൊണ്ടേയിരിക്കും.

ഈ വിഘടനപ്രവര്‍ത്തനങ്ങക്ക് ഹേതു ആകാന്‍ മതം, ജാതി, വര്‍ണ്ണം , വര്‍ഗ്ഗം എന്ന് വേണ്ട ആ ഭൂമികയില്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കപ്പെടും. ലോകത്ത് ഇന്നുള്ള അശാന്തി പ്രദേശങ്ങളുടെ  കഴിഞ്ഞ പത്തിരുപതു വര്‍ഷങ്ങളിലെ ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന നഗ്നസത്യമാണിത്. അതുകൊണ്ട് തന്നെ “അര്‍ബന്‍ നക്സലിസം”  എന്ന ഈ വിപത്തിനെ കരുതിയിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.