കാത്തിരിപ്പ്

Views:

ഇരുളിന്‍ കരിമ്പടം മൂടുന്നു പിന്നെയും,
അരിയ കനവുകള്‍ കയങ്ങളില്‍ വീഴുന്നു,
ചേതനയില്‍ തമസ്സിന്‍റെ ജ്വാലകള്‍ തെഴുക്കുന്നു,
ഈ ശ്യാമ രാവിതില്‍, ആകാശച്ചെരിവില്‍ നി-

ന്നൊരു നേര്‍ത്ത താരകക്കതിരിറ്റു വീണെങ്കി,-
ലില്ല,യീ തപ്ത നിശ്വാസങ്ങളും, കാറ്റു,മെന്‍ 
സ്മൃതികളും, ജീവനും പുല്‍ത്തണ്ടിന്‍
പാട്ടുമീ, ഗഹനാന്ധകാരത്തിലേക്കാഴുന്നുവോ?
ഇതു മൃതിയോ, നിദ്രയോ, അന്ത്യ യാമങ്ങളോ, 

പുലരിത്തുടുപ്പിലേക്കെത്ര കാതം ? 
(സായാഹ്ന കൈരളി വാരാന്തം)
ശ്രീകുമാര്‍ ചേര്‍ത്തല