അഹന്ത :: ഐശ്വര്യ സ്വാമിനാഥന്‍

Views:നേടേണ്ടതൊക്കെയും നേടിക്കഴിയുമ്പോൾ
നേരും നെറിയും മറക്കുന്നു നീ.
നീ വന്ന വീഥികളേകിയതൊക്കെയും
നീ തന്നെ തള്ളിക്കളഞ്ഞിടുമ്പോൾ,
നീറുന്നു, ബന്ധങ്ങൾ വേരറ്റു പോകുന്നു
നീർ വറ്റി രക്തവും ചാരമായി.
നീണ്ടു നീളുന്നൊരെൻ ജീവിതാകാശവും
നീരദമില്ലാതെ ശൂന്യമായി