പരംപൊരുളേ...


പരംപൊരുളേ,യെന്റെയകംപൊരുളേ...
തൃജ്യോതിപുരം പരംപൊരുളേ...
നിന്നുടെ നടയില്‍ കൈകള്‍കൂപ്പും
ഭക്തര്‍ക്കഭയം നീയരുളും...

കോതകുളത്തില്‍ കാലുകള്‍ കഴുകി
ചുറ്റമ്പലമതില്‍ ചുറ്റിവരും
ചന്ദനസുരഭിലമനിലന്‍ തൊഴുമെന്‍
തൃജ്യോതിപുരം പരംപൊരുളേ...

അന്തിക്കതിരവനായിരമഴകാല്‍
ആരതിയുഴിയും നേരം
ഉലകിലെ ദേവക,ളെല്ലാം തൊഴുമെന്‍
തൃജ്യോതിപുരം പരംപൊരുളേ...

മുരളീരവമധു തീര്‍ത്ഥം ചൊരിയൂ
കാരുണ്യാമൃതധാരയൊഴുക്കൂ
ജീവിതമലരുകളനവധി തൊഴുമെന്‍
തൃജ്യോതിപുരം പരംപൊരുളേ...

No comments: