ഓര്‍ക്കാപ്പുറത്ത്


ഓര്‍ക്കാപ്പുറത്ത്
ഒരു മഴപോലെ
നീ പെയ്തു നിറയുന്നു.

നനഞ്ഞ മണ്ണിന്റെ പൂമണം,
ഇലപ്പടര്‍പ്പുകളുടെ നടനഹ്ലാദങ്ങള്‍,
പുല്‍നാമ്പുകളിലെ രോമഹര്‍ഷം,

ഒരു നിമിഷം
ഭൂതവും ഭാവിയും വര്‍ത്തമാനവും
ഒന്നായിഴുകിച്ചേരുന്നു.

ഓര്‍ക്കാപ്പുറത്ത്
ഒരു മഴപോലെ
നീ പെയ്‌തൊഴിയുന്നു.

No comments: