പ്രകൃതി

Views:

ഫാത്തിമ മെഹബൂബ്
(G & VHSS, Pirappancod-ലെയും അക്ഷര-യിലെയും
ഒന്‍പതാം തരം വിദ്യാര്‍ഥിനി)



"മഴയായി ഞാൻ കണ്ട സ്വപ്നങ്ങളൊക്കെയും
വേനലിൽ വറ്റി വരണ്ടിരുന്നു.
ചൂടാണു വയ്യ, പുറത്തിറങ്ങാനെന്റെ
വീടിന്നകത്തും വിയർപ്പു ഗന്ധം.


കിണറും കുളവും കരയും മിഴികളും
കനിവിനായ് തേങ്ങിക്കരഞ്ഞിടുന്നൂ.
മീനമായ് മേടമായിടവമായെന്നിട്ടും
മഴയിത്ര വൈകുവതെന്തുകൊണ്ടോ ! 


പെട്ടെന്നു വന്നിതാ, ഭൂമിതന്നാത്മാവിൽ
നിദ്രയായ് പൊയ്പോയ പൊൻവസന്തം.
ഭൂമിതൻ ദാഹമടക്കുവാനെത്തിയ
കരിമുകിൽമേഘങ്ങളമ്പരന്നു. 


എന്തേ ഇവിടിത്ര നാശമായ് തീരുവാൻ
മീനവും മേടവും കൊന്നതാണോ ?

എവിടെയാണിവിടുള്ള പച്ചപ്പിതൊക്കെയും
മീനവും മേടവും തിന്നു തീർത്തോ ?


താഴത്തൊരു കൂട്ടം മാനവരക്കെയും
നില്ക്കുന്നൊരു തുള്ളി നീരിനായി.

ഇല്ലില്ലെനിക്കിതു താങ്ങുവാനാകില്ല
ഇടനെഞ്ചു പൊട്ടിക്കരഞ്ഞു മേഘം...


അലിയും മനസ്സിന്റെ മഴനാരിലായിരം
കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങി"



No comments: