പുഞ്ചിരി


ഈറന്‍ നിലാവിന്റെ പൂവാടയാലെന്റെ
നീറും ഹൃദന്തരം വീശി വീശി,
എന്നുമീയേകനാം പാന്ഥന്നു കൂട്ടിനാ-
യെത്തിടും പുഞ്ചിരിക്കര്‍തേഥമെന്തേ... !

ആനന്ദനീഹാരഹംസസംഗീതമായ്
ആലോലമാടും കിനാവിലൂടെ
രാകേന്ദുവായുള്ളിലേറ്റം കുളിര്‍മഴ
തൂകിടും പുഞ്ചിരിക്കര്‍ത്ഥമെന്തേ... !

കാര്‍മുകില്‍മൂടുമെന്‍ ചക്രവാളങ്ങളി-
ലൂര്‍മികള്‍ തീര്‍ത്തിടും മിന്നല്‍ പോലെ
വന്നുദിച്ചെങ്ങോ ലയിച്ചടങ്ങീടുവാന്‍
വെമ്പിടും പുഞ്ചിരിക്കര്‍ത്ഥമെന്തേ... !

No comments: