ഇടവേള


ആവോളം നുണയുവാന്‍
എരിവും
മധുരവും
പുളിയും കയ്പും നിറഞ്ഞ
പൊതിക്കെട്ടുകള്‍...

ഓരോ നുണയും
നുണഞ്ഞു തീരുമ്പോള്‍
അര്‍ത്ഥം നഷ്ടപ്പെട്ട വാക്കുകള്‍ പോലെ,
മനസ്സും ശരീരവും
ചുരുളഴിയുന്നു.

No comments: