എന്നു നീ വന്നു ചേരും...


സിന്ദൂരസന്ധ്യയ്ക്കു പൊന്നാട ചാര്‍ത്തുവാ-
നെന്നു നീ വന്നു ചേരും ?
മാമക മാനസ പൂനിലാവേയെന്റെ
മാറോടു ചേര്‍ന്നുറങ്ങാന്‍-
എന്നു നീ വന്നു ചേരും..

തൂമഞ്ഞു തുള്ളികള്‍ നീളെ വിളങ്ങും പുല്‍-
നാമ്പുകള്‍ ചാഞ്ചാടും പോലെ,
ആഴിയിലാഴത്തിലോടിക്കളിക്കുന്ന
മാലാഖമത്സ്യങ്ങള്‍ പോലെ...

കാര്‍മുകില്‍ തിങ്ങുമെന്‍ വാനത്തിലമ്പിളി
നീരാഞ്ജനദീപം പോലെ,
ഈണം മുറിയാതെന്നോര്‍മയിലൂറുന്ന
താരാട്ടു പാട്ടുകള്‍ പോലെ...

No comments: