വേനൽ


ദൂരെ,
ഞെട്ടറ്റു വായുവില്‍ തങ്ങിയും
ആലോലമാടിയും
മെല്ലെത്തറയിലേക്കെത്തിപ്പിടയും
ഇലയ്ക്കന്ത്യ കൂദാശ.

മദ്ധ്യാഹ്ന നിദ്രയ്ക്കു താരാട്ടു പാട്ടുകള്‍

തിങ്ങും പുകയുമാ-
യേങ്ങുന്ന ലോറിയില്‍
അട്ടിയായ് കേറ്റിയ വന്‍‌ തടി

പിന്നെ-
യിന്നേതോ നെടു വീര്‍പ്പ്
ചൂടേറ്റി വീശി വന്നാകെക്കരിച്ചു
കടന്നു പോകുന്ന
 
വാക്കുകള്‍.

No comments: