എഴുതുവാൻ.....


എഴുതുവാനെത്ര സമയമായ്
ചാരുകസേരയില്‍...

മുന്നില്‍
എഴുതുവാനുള്ള പലക
പേനയും കടലാസ്സും
ചാരെ,
ടെലിഫോണ്‍,
പുസ്തകക്കൂട്ടവും.

പാതി തുറന്നിട്ട ജന്നല്‍,
ഉലയുന്ന വിരി,
പുറത്ത്
ടാറിട്ട നിരത്ത്.

ഇടയ്ക്കിടെ പൊടി പറത്തിയും
ചെകിടടപ്പിച്ചും
കടന്നു പോകുന്ന പുകശകുടങ്ങള്‍,

ഉരുളും വാക്കുകള്‍.

എഴുതുവാനെന്തു് ?
ഈ ഭ്രമങ്ങളല്ലാതെ....!

No comments: