മൗനം


മൗനം വജ്രകഠോരമായ് കരളിലേ-
        ക്കാഴ്ത്തും മഹാമൗനമേ,
മൗനം കൊണ്ടുമൊഴുക്കു നീ നിനവിലും
        സൗഹാര്‍ദ്ദതീര്‍ത്ഥങ്ങളെ.
മൗനം മാമക ദേഹിയില്‍ വ്യഥകളായ്
        തീര്‍ക്കുന്നതെന്തിന്നു നീ,
മൗനം പൂ
ണ്ടകലാന്‍ വിരോധമിവനോ-
        ടെന്തേയുണര്‍ന്നാളുവാന്‍...

No comments: