എന്നെന്നുമെന്നരികില്‍...

Views:

എന്നെന്നുമെന്നരികില്‍, ഇരുന്നു നീ
കിന്നാരം ചൊല്ലിടേണം
എന്നുടെയാരാമത്തില്‍ കൂടുകൂട്ടി
പുന്നാരപ്പൂങ്കിളിയേ...

നാളുകളെണ്ണിയെണ്ണി, എ
ന്‍കരളേ
നീ വരും നാളണയെ,
ഓളമിട്ടെന്റെയുള്ളില്‍, ഉയരുന്ന
മേളങ്ങള്‍ കേള്‍ക്കു നീയും.

സന്ധ്യവന്നീ വഴിയില്‍, മിഴിയിലും
അന്ധത തിങ്ങിടുമ്പോള്‍
പൂര്‍ണേന്ദു നീയുദിച്ചെന്‍, മനസ്സിലും
പൗര്‍ണമിപ്പാലൊഴുക്കൂ...No comments: