Views:
ചില്ലു ജനാലതന്നപ്പുറമെത്തി നീ-
യെന്നെ വിളിക്കല്ലെ,
മെല്ലെ വിളിക്കല്ലെ...
നീലനിലാവും നിരാശതന്‍ കൈകളില്‍
ഞെങ്ങിഞെരുങ്ങിടുമ്പോള്‍
രാഗവിലോമാമുള്‍ത്തടാകങ്ങളില്‍
വേഗങ്ങളാഴ്ന്നിടുമ്പോള്‍...
മങ്ങുന്ന കാഴ്ചകളാകവെ മാറാല-
തിങ്ങിയിരുണ്ടിടുമ്പോള്‍
ധ്യാനവിലീനമാം ആദ്യാനുരാഗമായ്
മൗനം നിറഞ്ഞിടുമ്പോള്‍...
No comments:
Post a Comment