അരയാലിലകള്‍


അരയാലിലകളൊരായിരമെണ്ണം
തിരുനാമങ്ങള്‍ ജപിക്കുമ്പോള്‍
കരുണാമയ നീ കനിയുന്നുള്ളിലെ
മരുവില്‍ നിന്‍ കൃപ നിറയുന്നൂ.

തണുവണിസ്‌നേഹം തളിരിടും പച്ച-
ക്കുടമരമിലകള്‍ വിരിച്ചാടും
അണുവണുതോറും വിശ്വാസത്തിരു-
മലരുകള്‍ വഴികളുമൊരുക്കീടും.

പലപലചോദ്യം കടയുമ്പോള്‍, ശരി-
പകരും തിരിയായ് തെളിയും നീ
പടവുകളേറാനൊരുവടിയൂന്നായ്
അടിപതറാതെ നടത്തും നീ.
No comments: