ഒരു മന്ദഹാസം

Views:

ഒരു മന്ദഹാസം നീ തൂകുമ്പോള്‍, നിന്നുടെ
മുഖമൊന്നൊരല്പം വിടര്‍ന്നിടുമ്പോള്‍
അതിഗൂഢമായിരം നിറദീപനാളങ്ങള്‍
തിരിനീട്ടുമെന്നിരുള്‍ മാനസത്തില്‍.

ഒരു മാത്ര കണ്മുനക്കോണിലൂടെന്നെ നീ
കളിവാക്കുചൊല്ലി വിളിച്ചിടുമ്പോള്‍
നിഴലാകെ മൂടുമെന്‍ രാഗവാനത്തിലും
മഴവില്ലിന്‍ മയിലുകളാടുമെന്നും.

മൃദുതരവൈഖരിയൊന്നു നിന്‍ ചെഞ്ചോരി-
മലരിതള്‍ ചുണ്ടിലടര്‍ന്നിടുമ്പോള്‍
മധുതോല്ക്കും രാഗാനുഗായിയായ് നിന്നുടെ
മണിവീണ ഞാനെന്റെ സ്വന്തമാക്കും.

No comments: