പാമ്പന്‍ചേട്ടനെ പറ്റിച്ചേ...

Views:

പേക്രോം പേക്രോം തവളച്ചാര്‍ ‍
പാട്ടും പാടിപ്പോകുമ്പോള്‍ ‍
പൊന്തക്കാട്ടില്‍ പമ്മിയിരു‍ന്നൊരു 
പാമ്പന്‍ ചേട്ടന്‍ പറയുന്നൂ 

"പച്ചയുടുപ്പിട്ടാടിപ്പാടി- 
ച്ചാടി വരുന്നൊരു 
തവളക്കുട്ടനെ \
വായിലൊതുക്കും ഞാന്‍" 

പൊന്തക്കാടിന്‍ വെളിയില്‍ കണ്ടൂ 
പാമ്പിന്‍ വാലാ തവളച്ചാര്‍ ‍
ഒറ്റച്ചാട്ടം പാമ്പന്‍ ചേട്ടനെ 
പറ്റിച്ചോടി തവളച്ചാര്‍ 

കളിക്കുടുക്ക, 1-15 ഡിസംബര്‍ 1997No comments: