നീതി ദേവതയെ കണ്ടു. :: അഡ്വ മുരളി, അടാട്ട്

Views:


ഈയിടെ കോടതി മുറ്റത്തു വെച്ച് നീതി ദേവതയെ കണ്ടു. 

വയസ്സായിരിക്കുന്നു. മിഴി മൂടി കെട്ടിയിരുന്ന തൂവാലയെടുത്ത് എളിയില്‍ തിരുകി, കയ്യിലെ തുരുമ്പ് കേറിയ തൂക്കുതട്ട് ഓരം ചാരി വെച്ച് മുറുക്കാന്‍ തുടങ്ങുകയായിരുന്നു അവര്‍ .
 

- എന്താ ഇവിടെ?
 

കാതിലെ കേള്‍വി യന്ത്രം ശരിയാക്കി അവര്‍ ആരാഞ്ഞു.
 

-എന്തെ ഇവിടെ വരാന്‍ പാടില്ലേ?
 

-അതോണ്ടല്ല, കൊച്ചീലല്ലേ പതിവ്?
 

-ഓ, എന്നാ പറയാനാ? അവിടെ ബെഞ്ച്‌ പുനസംഘടിപ്പിക്കുന്ന തിരക്കും പൊടിയുമാഡേയ്, പിന്നെ ഈ തൂക്കത്തട്ട് ഒന്ന് സീല് ചെയ്യിക്കണം.തൂക്കിയാ തൂങ്ങത്തില്ലടെയ്. മതി, കുശുകുശുത്തത് നീ വണ്ടി വിട്......................
 

പിന്നെ നിന്നില്ല ഞാന്‍ നടന്നു:)
---000---No comments: