നേര്‍വഴി

Views:


ഇനിയും വൈകരുതുണരുക പുലരൊളി-
    തിരളും ഭഗവയുയര്‍ത്തീടാന്‍
കനിവും കരുണയുമകമേ നിറയും
    തരുണകരുത്തുകളണിചേരൂ.

ഇടവും വലവും തിരിയാതൊരുവഴി
    നേര്‍വഴി പാരിലൊരുക്കീടാന്‍
മടിയാതൊറ്റക്കരളായമ്മ-
    യ്ക്കടിപണിയും യുഗസേവകര്‍ നാം.

വിശ്വവിപത്തായാസുര ദര്‍പ്പം
    പത്തി നിവര്‍ത്തിയടുക്കുമ്പോള്‍
അശ്വരഥത്തില്‍ കയറുക നരവര-
    രായുധമേന്തിപ്പോരാടൂ.

വിശ്വാസത്തിന്‍ ഗാണ്ഡീവം അതി-
    ചടുലം കൈകള്‍ കുലയ്ക്കട്ടെ
നിശ്വാസത്തിന്നിടതടവില്ലാ-
    തസ്ത്രമൊരായിരമെയ്തീടാന്‍.

ജനഹിതമെഴുതും താമരമലരുകള്‍
    വിരിയണമമര സരസ്സുകളില്‍
കനവിലുമണയാതാദര്‍ശത്തിരി-
    തെളിയണമുലകസദസ്സുകളില്‍.