മേന്മേലുയര്‍ച്ചയുണ്ടാകണം

Views:

അമ്മേ പ്രപഞ്ചത്തിനാത്മചൈതന്യമേ
സമ്മോദമെല്ലാരുമൊത്തു വാണീടണം
ലോകം, കുടുംബമെന്നുള്ളു കുളിര്‍ക്കണം
മാലോകരൊക്കെയും ബന്ധുക്കളാകണം.

അമ്മയും പെങ്ങളും ദേവിമാരെന്നൊരു
സന്മനോഭാവത്തിലൂന്നലുണ്ടാകണം
സോദരന്മാര്‍ നമ്മളെന്നതുമോര്‍ക്കണം
സൗഹൃദം തമ്മിലങ്ങേറ്റം വളര്‍ത്തണം.

അമ്മയുമച്ഛനും വൃദ്ധജനങ്ങളും
നമ്മളില്‍ വിദ്യ വിതയ്ക്കും വരേണ്യരും
എത്രയും വന്ദ്യരാണക്കനിവേല്ക്കണം
അത്രയ്ക്കുമേന്മേലുയര്‍ച്ചയുണ്ടാകണം.No comments: