വന്നെത്താനിനിയെന്തമാന്തം :: രജി ചന്രശേഖര്‍

Views:

വന്നെത്താനിനിയെന്തമാന്ത,മിരുളില്‍-
   ത്തപ്പിത്തടഞ്ഞീടുവോ-

നെന്നെത്തേടി നിതാന്തവര്‍ണ്ണലയമേ
   നീയെന്നു ചിന്തിച്ചുഞാന്‍
പിന്നെത്തോന്നി,യിതെന്തുചിന്തയകമേ
   നിന്മൗനമന്ത്രം നിറ-
ഞ്ഞെന്നെത്തന്നെ യുഗാന്തമോളമലിവാം
   നിന്നില്‍ ലയിപ്പിക്കവേ.